ന്യൂയോർക്ക്: ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ(ഐ.എം.എഫ്) ചീഫ് ഇക്കോണമിസ്റ്റായിരുന്ന ഗീതാ ഗോപിനാഥ് സെപ്റ്റംബർ 1-ന് സംഘടന വിട്ട് ഹാർവാർഡ് സർവകലാശാലയിൽ തിരിച്ചുചേരുമെന്ന് അറിയിച്ചു.”ഐ . എം. എഫിലെ 7 സുന്ദരമായ വർഷങ്ങൾക്ക് ശേഷം ഞാൻ എൻ്റെ അധ്യാപന ജീവിതത്തിലേക്ക് തിരികെ പോകാൻ തീരുമാനിച്ചു.” എന്ന് X- ൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
ഐ എം എഫിൽ ചേരുന്നതിന് മുൻപ് ഹാർവാഡ് സർവകലാശാലയിലെ സാമ്പത്തികശാസ്ത്ര പ്രഫസറായിരുന്നു . 2019-ൽ ഗീതാ ഐ.എം.എഫിൽ ചീഫ് ഇക്കോണമിസ്റ്റായി ചേർന്നു, ആ സ്ഥാനം അലങ്കരിച്ച ആദ്യ വനിതയായിരുന്നു. പിന്നീട് 2022ൽ അവരെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി ഉയര്‍ത്തി.