അഹമ്മദാബാദ്: അഹമ്മദാബാദിലെ വിമാനത്താവളത്തിനു ബോംബ് ഭീഷണി ലഭിച്ചതായി എ. എൻ. ഐ റിപ്പോർട്ട് ചെയ്തു. പരിശോധന കാര്യക്ഷമമായി നടക്കുന്നതായും ഇതുവരെ സംശയാസ്പദമായൊന്നും കണ്ടെത്തിയിട്ടില്ലെന്നുമാണ് റിപ്പോർട്ട്.”
അഹമ്മദാബാദ് വിമാനത്താവളത്തെ കുറിച്ച് ക്രൈം ബ്രാഞ്ചിന് ബോംബ് ഭീഷണിയുള്ള കത്ത് ലഭിച്ചിട്ടുണ്ട്. അന്വേഷണം നടക്കുകയാണ്, ഇതുവരെ സംശയാസ്പദമായൊന്നും കണ്ടെത്തിയിട്ടില്ല. പൊലീസ്, അഗ്നിശമനസേന എന്നിവർ സ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്. ” എന്ന് അഹമ്മദാബാദ് ക്രൈം ബ്രാഞ്ച് ജോയിന്റ് കമ്മീഷണർ ഓഫ് പൊലീസ് ശരദ് സിംഗാൽ പറഞ്ഞു.
അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിലെ വിമാനത്തിനകത്ത് വെച്ചായിരുന്നു ഭീകരാക്രമണ ഭീഷണി മുഴക്കുന്ന രീതിയിലുള്ള കത്ത് കണ്ടെത്തിയതിയത്.