തിരുവനന്തപുരം :ജർമനിയിലെ ആരോഗ്യരംഗത്തെ ഒഴിവുകൾ നികത്താനായി ജർമനിയിലെ ക്രിസ്റ്റോഫോറസ് ഗ്രൂപ്പ് പാളയത്ത് പ്രവർത്തിക്കുന്ന ജർമൻ ഭാഷ പരിശീലന കേന്ദ്രമായ വിൽ സെന്ററുമായി ചേർന്ന് നടത്തുന്ന പ്ലേസ്മെന്റ് പ്രോഗ്രാമിന് തുടക്കമായി.
തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിൽ പാളയത്ത് പ്രവൃത്തിക്കുന്ന വിൽ സെന്റററിൽ ജർമൻ ഭാഷ ബി ടു ലെവൽ വരെ പരിശീലനം നൽകി സാമ്പത്തിക ബാധ്യത ഇല്ലാതെ ജർമനിയിലെ ആരോഗ്യരംഗത്ത് പഠിക്കാനും ജോലി ചെയ്യാനും വിദ്യാർത്ഥികൾക്കും നേഴ്സുമാർക്കും അവസരമൊരുക്കുന്ന പ്ലേസ്മെന്റ് പ്രോഗ്രാമിന്റെ ഉത്ഘാടനച്ചടങ്ങിനു തിരുവനതപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ ക്രസ്തുദാസ് പിതാവ് അധ്യക്ഷത വഹിച്ചു .
ക്രിസ്റ്റോഫോറസ് ഗ്രൂപ്പിന്റെ ഇന്റഗ്രേഷൻ ഡിപ്പാർട്മെന്റ് കോഡിനേറ്റർ ഫിലിപ്പ് ഉദ്ഘാടനം നിർവഹിചു. ജർമനിയിലേക്കുള്ള സൗജന്യ പ്ലേസ്മെന്റിന്റെ സാധ്യതകളെക്കുറിച്ചും അവസരങ്ങളെക്കുറിച്ചും വിൽ സെന്ററിന്റെ ഡയറക്ടർ ഫാദർ ആഷ്ലിൻ ജോസ് സംസാരിചു. ക്രിസ്റ്റോഫോറസ് ഗ്രൂപ്പിന്റെ സി. ഇ. ഓ. മാർക്ക് ലോനിസ് വിഷയ അവതരണം നടത്തി.
കോവളം നിയോജകമണ്ഡലം എം. എൽ. എ. അഡ്വക്കേറ്റ് വിൻസെന്റ് , ജൂബിലി മെമ്മോറിയൽ ആശുപത്രി ഡയറക്ടർ ഫാദർ ലെനിൻ രാജ് , ഫാദർ രാജു, ഫാദർ ഡോണി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിചു.
(ഡയറക്ടർ ഫാദർ ആഷ്ലിൻ ജോസ്. നമ്പർ 9495236204)