കോട്ടയം : കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ നാടാകുമെന്ന് എസ്. എൻ. ഡി. പി ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ. കോട്ടയത്ത് വച്ച് നടന്ന എസ്.എൻ. ഡി. പി നേതൃയോഗത്തിലാണ് ഇത്തരത്തിലുള്ള വർഗീയ പരാമർശങ്ങൾ ഉയർന്നത്.
അധികാരത്തിൽ എത്താൻ സഭകൾ ചരടുവലി തുടങ്ങി എന്നും, അധികാരത്തിൽ ഇടം നേടാൻ ശ്രമം തുടങ്ങണം എന്നും എസ്.എൻ.ഡി.പി അംഗങ്ങളോട് വെള്ളാപ്പള്ളി നിർദ്ദേശിച്ചു. നാട്ടിൽ ജനാധിപത്യമല്ല മതാധിപത്യമാണെന്നും അദ്ദേഹം കൂടി ചേർത്തു.
ഇത്തവണ മലപ്പുറത്തിന് പുറമേ കോട്ടയതിനെതിരായ പരാമർശങ്ങളും ഉയർന്നു. കേരളത്തിൽ മുസ്ലിമുകളാണ് കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്നത് എന്നും, അവർ മുഖ്യമന്ത്രി സ്ഥാനമാണ് ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം പരാമർശിക്കുകയുണ്ടായി.