ആലുവ: ആലുവ കർമ്മലഗിരി സെമിനാരിയിൽ വന്ദ്യനായ സകറിയാസച്ചന്റെ 31 ആം ഓർമ്മ ദിനം ആചരിക്കുന്നു. ആലുവ ഫിലോസഫി സെമിനാരിയുടെയും തീയോളജി സെമിനാരിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വന്ദ്യനായ സകറിയാസച്ചന്റെ ഓർമ്മയ്ക്കായി നൈസിയൻ സൂനഹദോസിന്റെ പ്രസക്തിയെ ആധാരമാക്കി ഒരു ദൈവശാസ്ത്ര – തത്വശാസ്ത്ര സംവാദം സംഘടിപ്പിക്കുന്നു.
‘നൈസിയൻ സൂനഹദോസിന്റെ വെളിച്ചത്തിൽ ക്രിസ്തുശാസ്ത്രത്തിന്റെ രഹസ്യങ്ങളുടെ അനാവരണം’ എന്ന വിഷയത്തിൽ റവ ഡോ. സെബാസ്ററ്യൻ ചാലക്കലും, നൈസിയൻ സൂനഹദോസിലെ തത്വശാസ്ത്രപരമായ ചിന്തകളെ കുറിച്ച് സംസാരിക്കുന്ന ‘അസ്തിത്വത്തിൽ നിന്ന് സത്തയിലേക്കു’ എന്ന വിഷയത്തെ അധികരിച്ചു റവ ഡോ ഗാസ്പെർ കടവിൽപറമ്പിലും സംസാരിച്ചുകൊണ്ട് സംവാദം നയിക്കുന്നു.
ആലുവ കർമ്മലഗിരി ക്യാമ്പസ്സിൽ 2025 ജൂലൈ 22 നു രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 . 30 വരെ ആണ് സംവാദം നടത്തപ്പെടുന്നത് എന്ന് സംഘാടകർ അറിയിക്കുന്നു.