വത്തിക്കാൻ: വത്തിക്കാൻ വാനനിരീക്ഷണകേന്ദ്രത്തിലെ രണ്ടു ശാസ്ത്രജ്ഞന്മാരായ ഫാ. ഗബ്രിയേലേ ജോന്തി എസ് ജെ, ഡോൺ മത്തേയോ ഗാലവേർനി എന്നിവർ സംയുക്തമായി ജോർദാൻ ഫ്രെയിം, ഐൻസ്റ്റീൻ ഫ്രെയിം എന്നിങ്ങനെ രണ്ടു വഴികൾ ഒരു അധിക ഫീൽഡിന്റെ (“സ്കെലാർ ഫീൽഡ്”) സാന്നിധ്യത്തിൽ ഗുരുത്വാകർഷണത്തെ വിവരിക്കുന്നതിന് ശാസ്ത്രലോകത്തിന് സമ്മാനിച്ചു.
പ്രപഞ്ചത്തെ വലിയ തോതിൽ വിവരിക്കുന്ന ഐൻസ്റ്റീന്റെ സമവാക്യങ്ങൾക്ക് പുതിയ പരിഹാരങ്ങൾ പോലും സൃഷ്ടിക്കാൻ ഈ വഴികൾക്കു സാധിക്കുമെന്ന് അനുമാനിക്കപ്പെടുന്നു. ഈ ഗവേഷണ ഫലങ്ങൾ യൂറോപ്യൻ ജേണൽ ഓഫ് ഫിസിക്സ് സിയിൽ പ്രസിദ്ധീകരിച്ചു. ഇത് തെളിയിക്കാൻ, രണ്ട് ശാസ്ത്രജ്ഞരും ADM-ഹാമിൽട്ടോണിയൻ രീതിവാദമാണ് ഉപയോഗിച്ചത്.
ഇരു ശാസ്ത്രജ്ഞരുടെയും കണ്ടുപിടുത്തത്തിലെ ഒരു പ്രധാന വഴിത്തിരിവ്, ചലനാത്മക സമവാക്യങ്ങൾ ഉരുത്തിരിഞ്ഞതായി കണക്കാക്കപ്പെടുന്ന സ്ഥല-സമയ പ്രതലങ്ങളുടെ “അരികുകളിൽ” ഉള്ള അതിർത്തി പദങ്ങളെ കുറിച്ചാണ്. ചലനത്തിന്റെ ശരിയായ സമവാക്യങ്ങൾ ലഭിക്കുന്നതിന് ഈ അതിർത്തി പദങ്ങളെക്കുറിച്ചുള്ള ശരിയായതും പൂർണ്ണമായതുമായ ഫലനങ്ങൾ ഏറെ ആവശ്യമാണെന്നും, അത് ഈ രണ്ടു ഫ്രെയിമുകളുടെ കണ്ടുപിടുത്തതോടെ സാധ്യമായെന്നും ശാസ്ത്രലോകം വിലയിരുത്തുന്നു.
ഇരു ഫ്രെയിമുകളും ഏക പരിവർത്തനത്തിലൂടെ തുല്യത നിലനിർത്തുന്നതിനാൽ, ഒരിക്കലും കണ്ടിട്ടില്ലാത്ത പ്രപഞ്ച സിദ്ധാന്തങ്ങൾക്ക് തുടക്കം കുറിക്കുവാൻ സാധിക്കുമെന്നും ശാസ്ത്രലോകം പ്രത്യാശ പ്രകടിപ്പിക്കുന്നു എന്ന് വത്തിക്കാൻ മീഡിയ റിപ്പോർട്ട് ചെയ്തു.