തിരുവനന്തപുരം: സതീഷ് ഗോപിസാർ ഉൾപ്പെടെയുള്ള പാനൽ ചർച്ച ഇന്ന് ദൂരദർശൻ പ്രക്ഷോഭണം ചെയ്കയുണ്ടായി. ഇന്നത്തെ ചർച്ച അക്ഷരാർത്ഥത്തിൽ കേരള ജനതയെ പ്രത്യേകിച്ച് തിരുവനന്തപുരം ജനതയെ ചിന്തിപ്പിക്കുന്നതാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ പോർട്ട് വിഴിഞ്ഞത്ത് വന്നിട്ടും കേരള ജനതക്ക് അത് പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ലങ്കിൽ അതിന് ഉത്തരവാദി ഇന്നത്തെ ഭരണകൂടം തന്നെയാണ്. ശ്രീ ഏലീസ് ജോൺ പറയുന്നത് സത്യമാണ് ഈ പോർട്ട് തിരുവനന്തപുരത്ത് ആയതു കൊണ്ടാണോ ഭരണകൂടം തഴയപ്പെടുന്നത്?
തിരുവനന്തപുരത്ത് ഒരു നായകൻ്റെ അഭാവം തന്നെയല്ലേ വിഴിഞ്ഞം വേണ്ടത്ര രീതിയിൽ ഉപയോഗിക്കാതിരിക്കുന്നത്.
VISL എം.ഡി. ശ്രീമതി ദിവ്യ. എസ്.അയ്യർ വിഴിഞ്ഞം പോർട്ടിൻ്റെ അടുത്ത ഘട്ടം വികസനവും തുടർന്ന് വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിൻ്റെ നവീകരണവും സൂചിപ്പിക്കുകയുണ്ടായി.
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും VISL ലും കാണാതെ പോയതാണ് തിരുവനന്തപുരത്ത് തുടങ്ങേണ്ട വ്യവസായ പാർക്കിന് വേണ്ടി 100 ഏക്കർ സ്ഥലം പോലും കണ്ടെത്താൻ കഴിയാത്തത്.
മാത്രവുമല്ല റോഡ്, റെയിൽവേ കണക്ടിവിക്ടിക്ക് വേണ്ടി ഇന്നും സ്ഥലം കണ്ടെത്താൻ കഴിയാത്തത് കേരള ഭരണകൂടത്തിൻ്റെ കഴിവ്കേട് തന്നെയാണ്.
വിഴിഞ്ഞത്തിൻ്റെ രണ്ടാം ഘട്ട പ്രവർത്തനം ആരംഭിച്ചാൽ വലിയതുറ മുതൽ വടക്കോട്ടുള്ള തീരവും വീട് കളും എന്നേക്കുമായി നഷ്ടപ്പെടും എന്നുള്ളതിൽ ആർക്കും തർക്കം വേണ്ട.
അധികാരികൾക്ക് തീരദേശ വാസികളെയും അവരുടെ പാർപ്പിടങ്ങളെയും കടലമ്മക്ക് വിഴുങ്ങാൻ കൊടുക്കാതെ അവരെ സംരക്ഷിക്കാനുള്ള എന്തെങ്കിലും പദ്ധതിയുണ്ടോ?
ഞങ്ങൾ പലപ്പോഴായി ആവർത്തിക്കുന്ന 200 മീറ്റർ ബീച്ച് നരീഷ്മെൻ്റും ഡയഫ്രം വാളും നിർമ്മിച്ചാൽ, തീരദേശത്തെ ഒരാളെ പോലും മാറ്റി പാർപ്പിക്കാതെ അവരെ അവിടെ തന്നെ നിലനിർത്തി വിഴിഞ്ഞത്തിനാവശ്യമായ 50 മീറ്റർ തീരദേശപാത വടക്കോട്ട് ഗോവ വരെയും തെക്കോട്ട് ചെന്നൈ വരെയും നിർമ്മിച്ചാൽ വലിയൊരു വികസന സൃംഗല തന്നെ ഉണ്ടാക്കാൻ കഴിയും. എന്തുകൊണ്ട് ആ വഴിക്ക് കേരളവും രാജ്യവും ചിന്തിക്കുന്നില്ല.
ഇത്തരത്തിൽ പോർട്ടിന് വേണ്ട് നിർമ്മിക്കുന്ന പാത ലോകത്തിൻ്റെ തന്നെ ഏറ്റവും വലിയ വികസനത്തിന് വഴിയൊരുക്കുമെന്നതിൽ സംശയമില്ല.
എം പോൾ