പാരീസ്: ലോക പ്രശസ്തമായ പാരീസിലെ നോത്രഡാം കത്തിഡ്രലിലേക്ക് ലക്ഷകണക്കിന് തീർത്ഥാടകരുടെ ഒഴുക്ക് തുടരുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്ന സ്ഥലമായി മാറിയിരിക്കുകയാണ് നോത്രഡാം കത്തിഡ്രൽ.
കഴിഞ്ഞ ആറു മാസത്തിനിടെ അറുപത് ലക്ഷം ആൾക്കാർ ആണ് നോത്രഡാം കത്തിഡ്രൽ സന്ദർശിച്ചത്. ലോകത്തിനു മുന്നിൽ പാരീസിന്റെ പ്രതീകം ആയിട്ടാണ് കത്തീഡ്രൽ അറിയപ്പെടുന്നത്. 12-ാം നൂറ്റാണ്ടിൽ ഗോദിക് വാസ്തു ശിൽപ ശൈലിയിൽ നിർമ്മിച്ച കത്തീഡ്രൽ മുൻപും സന്ദർശകർക്ക് പ്രിയപ്പെട്ട ഇടം ആയിരുന്നു.
ക്രൈസ്തതവ ആത്മീമീയതയുടെയും വാസ്തു ശില്പശൈലിയുടെയും മാസ്റ്റർപീസ് എന്നാണ് ഫ്രാൻസിസ് പാപ്പാ കത്തീഡ്രലിനെ വിശേഷിപ്പിച്ചത്. 2019 ൽ അഗ്നിക്കിരയായതിന് ശേഷം 2024 ഡിസംബർ 7 ന് കത്തീഡ്രൽ സന്ദർശകർക്കായി വീണ്ടും തുറന്നു കൊടുത്തതിന് ശേഷം ആണ് മുൻപെങ്ങും ഇല്ലാത്തവണ്ണം ഉള്ള തീർത്ഥാടക പ്രവാഹം.