തിരുവനന്തപുരം: ‘കേരളത്തിന്റേയും വിശേഷിച്ച് തലസ്ഥാന ജില്ലയുടേയും വികസനം അടുത്തതലത്തിലേക്ക് മാറും’ വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് ഏറ്റവും അധികം കേട്ട കാര്യമാണിത്. വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ എത്തിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു.
അങ്ങനെ ഒരു ചോദ്യത്തിന് ഉത്തരമായി വ്യവസായ സമൂഹം പറയുക വ്യവസായ വികസനത്തിനായി സർക്കാർ ഒന്നും തന്നെ ചെയ്യുന്നില്ല എന്നാണ്. വ്യവസായ മേഖലയെ അഗണിച്ചു കൊണ്ടുള്ള നിലപാടുകളാണ് സർക്കാർ കൈക്കൊള്ളുന്നത്. ദീർഘവീക്ഷണത്തോടെ ഭാവിയെ മു മുന്നിൽ കണ്ട് ക്രിയാത്മകമായ പദ്ധതികൾ ആവിഷ്കകരികരിക്കാൻ സംസ്ഥാന സർക്കാറിന് സാധിക്കുന്നില്ല എന്നും ആക്ഷേപം ഉണ്ട്.
തുറമുഖത്തോട് ചേർന്ന് പുത്തൻ വ്യവസായ സംരംഭങ്ങൾ, ലോജിസ്റ്റിക് മേഖലയിൽ വർ കുതിച്ചു ചാട്ടം തുടങ്ങിയവ വെറും .ബജറ്റ് വാഗ്ദാനങ്ങൾ ആയി ചുരുങ്ങി.
എന്നാൽ പുത്തൻ അവസരങ്ങളെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് തമിഴ് നാട് സർക്കാർ കാണിച്ചു തരുന്നു. വിഴിഞ്ഞത്ത് നിന്നും 100 കിലോമീറ്റർ ദൂരെയായി തിരുനെൽവേലിയിൽ പുതിയ വ്യവസായ സംരംഭങ്ങൾക്കായി 2260 ഏക്കർ സ്ഥലം വാങ്ങിച്ചു കഴിഞ്ഞു. സ്വകാര്യ സംരഭകരും വ്യവസായ ശാലകൾ തുടങ്ങാൻ പദ്ധതി ഉണ്ട് എന്നാണ് അറിയുന്നത്.
കേരളത്തിലെ ഭൂമി വില ഒരു തടസ്സമായി പറയാം എങ്കിലും ക്രിയാത്മമകമായി പ്രവർത്തിക്കാൻ സാധിക്കുന്ന ഒരു സർക്കാരിന് തടസ്സങ്ങളെ അതിജീവിക്കാൻ കഴിയണം.