ഡെറാഡൂൺ : സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഭഗവദ്ഗീത പഠിപ്പിക്കുന്നതിന് ഉത്തരാഖണ്ഡ് വിദ്യാഭ്യാസ വകുപ്പിൻ്റെ അവലോകന യോഗം തീരുമാനിച്ചു. സ്കൂൾ പാഠ്യപദ്ധതിയിൽ ഭഗവദ്ഗീതയും രാമയണവും ഉൾപ്പെടുത്തുന്നതിൽ തെറ്റില്ലെന്ന് കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത് ഇതിനോട് പ്രതികരിച്ചു .
മതഗ്രന്ഥങ്ങളിൽ നിന്നുള്ള നല്ലതും പ്രചോദനാത്മകവുമായ കാര്യങ്ങൾ സിലബസിൽ ഉൾപ്പെടുത്തുന്നതിൽ തെറ്റില്ലെന്നും റാവത്ത് പറഞ്ഞു. ഉത്തരാഖണ്ഡിലെ പാഠ പുസ്തകത്തിൽ ഭഗവദ്ഗീതയും രാമയണവും ഉൾപ്പെടുത്താൻ ബിജെപി സർക്കാർ തീരുമാനിച്ചതിന് കോൺഗ്രസ് നേതാവിൻ്റെ പ്രതികരണം വിചിത്രമാണ് .
“ഭഗവദ്ഗീത കർമ്മയോഗത്തെക്കുറിച്ചാണെന്നും കർമ്മയോഗത്തിലെ പാഠങ്ങൾ എല്ലായ്പ്പോഴും ഉചിതമാണെന്നും മതഗ്രന്ഥങ്ങളിൽ നിന്നുള്ള നല്ലതും പ്രചോദനാത്മകവുമായ കാര്യങ്ങൾ സിലബസിൽ ഉൾപ്പെടുത്തുന്നതിൽ തെറ്റില്ലന്നും റാവത്ത് പറയുന്നു .
പക്ഷെ ഇത് ഏകപക്ഷീയമാകരുത്. മറ്റ് മതഗ്രന്ഥങ്ങളിലും വിലപ്പെട്ട പാഠങ്ങൾ ഉണ്ട്. അവയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം. കാവിവൽക്കരണ അജണ്ട മുന്നോട്ട് കൊണ്ടപോകുക എന്ന കാഴ്ചപ്പാടൊടെയാണ് ഈ പ്രവൃത്തിയെങ്കിൽ അത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ പ്രതികൂലമായി ബാധിക്കും ” ഹരീഷ് റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ കാവിവൽക്കരണ നീക്കങ്ങളിൽ ബി ജെ പി ക്കൊപ്പമാണ് കോൺഗ്രസ്സ് എന്നാണ് വിമർശിക്കപ്പെടുന്നത് .