പാലക്കാട്: പാലക്കാട് രോഗം ബാധിച്ച് മരിച്ചയാളുടെ 32കാരനായ മകന് ഇന്ന് നിപ സ്ഥിരീകരിച്ചു.
വീണ്ടും നിപ സ്ഥിരീകരിച്ചതോടെ പാലക്കാട്ട് ആശങ്കയുയർന്നിരിക്കയാണ് .
പാലക്കാട്ട് ചങ്ങലീരിയിൽ മരിച്ചയാളെ പരിചരിച്ചിരുന്ന മകനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മഞ്ചേരി മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്.
കേരളത്തിലെ മലപ്പുറം, പാലക്കാട് ജില്ലകളിൽ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചതിനെതുടർന്ന് കേരള അതിർത്തിയിലുള്ള കോയമ്പത്തൂരിലെ വാളയാർ, മീനാക്ഷിപുരം, ഗോപാലപുരം, ആനക്കട്ടി, വീരപ്പകൗണ്ടനൂർ, പട്ടശാലൈ ചെക്പോസ്റ്റുകളിലാണ് പരിശോധനകൾ കർശനമാക്കി.
കേരളത്തിൽനിന്നു കോയമ്പത്തൂരിലേക്കു വരുന്ന ആളുകളെ തെർമൽ സ്കാൻ ഉപകരണം ഉപയോഗിച്ച് പനിപരിശോധനയ്ക്കു വിധേയമാക്കിയതിനുശേഷംമാത്രമേ പ്രവേശനം അനുവദിക്കൂവെന്നു അധികൃതർ അറിയിച്ചു.