കോട്ടപ്പുറം :യൂക്യാറ്റ് ക്വിസ് മത്സരം കെ.സി.വൈ.എം കോട്ടപ്പുറം രൂപത ആനിമേറ്റർ സിസ്റ്റർ മേരി ട്രീസ ഉദ്ഘാടനം ചെയ്തു.
“സഭയെ അറിയാൻ വിശ്വാസത്തിൽ ജീവിക്കാൻ” എന്ന ലക്ഷ്യം വെച്ച് കെ.സി.വൈ.എം കോട്ടപ്പുറം രൂപത സമിതി യുവജനങ്ങൾക്കായി ഫാദർ ജേക്കബ് കോണത്ത് മെമ്മോറിയൽ യൂക്യാറ്റ് ക്വിസ് 2025 കോട്ടപ്പുറം സെന്റ് മൈക്കിൾസ് എൽ.പി സ്കൂളിൽ വെച്ച് നടന്നു. ആകെ 17 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.
പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക കെ.സി.വൈ.എം യൂണിറ്റ് ചാമ്പ്യന്മാരായി. എറിയാട് ഫാത്തിമ മാതാ കെ.സി.വൈ.എം യൂണിറ്റ് രണ്ടാം സ്ഥാനവും, ചെട്ടിക്കാട് സെന്റ് ആന്റണീസ് കെ.സി.വൈ.എം യൂണിറ്റ് മൂന്നാം സ്ഥാനവും നേടി.
KRLCBC യൂത്ത് കമ്മീഷൻ അസോസിയേറ്റ് സെക്രട്ടറി അനി ജോസഫ് ആയിരുന്നു ക്വിസ് മാസ്റ്റർ.
കെ.സി.വൈ.എം കോട്ടപ്പുറം രൂപത പ്രസിഡന്റ് ജെൻസൻ ആൽബി സ്വാഗതവും കെ.സി.വൈ.എം കോട്ടപ്പുറം രൂപത ജനറൽ സെക്രട്ടറി നന്ദിയും പറഞ്ഞു.