ന്യൂയോർക്ക്: 18 ദിവസ ത്തെ ബഹിരാകാശവാസത്തിനുശേഷം ശുഭാംശു ശുക്ല രാജ്യാന്തര ബഹിരാകാശനിലയത്തിൽ നിന്നു മടങ്ങിയെത്തി. ആക്സിയം 4ൽ അദ്ദേഹത്തിന്റെ സഹയാത്രികരായ പെഗ്ഗി വിറ്റ്സൻ (യുഎസ്), സ് ലാവോസ് വിസീവ്സ്കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവരും കൂടെയുണ്ട്.
ഇവരെ വഹിച്ചുള്ള കൂ ഡ്രാഗൺ പേടകം ഇന്നലെ വൈകിട്ട് ഇന്ത്യൻ സമയം 4.45 ന് ബഹിരാകാശനിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്തു. ആശയവിനിമയത്തിലെ തകരാർ കാരണം 10 മിനിറ്റ് താമസിച്ചാണ് ഈ പ്രക്രിയ പൂർത്തിയാക്കിയത്. 23 മണിക്കൂറോളം നീളുന്നതായിരുന്നു യാത്ര. പൂർണമായും സ്വയംനിയന്ത്രിതമായാണു ഡ്രാഗണിന്റെ പിന്നീടുള്ള സഞ്ചാരം.
ഇന്ന് ഉച്ചയ്ക്കുശേഷം 03.01ന് കലിഫോർണിയ തീരത്തിനു സമീപം പസിഫിക് സമുദത്തിൽ ഡ്രാഗൺ പേടകം വീണു. ഇനി ഒരാഴ്ചയോളം യുഎസിലെ ജോൺസൺ സ്പേസ് സെന്ററിൽ മെഡിക്കൽ വിദഗ്ധരുടെ നിരീക്ഷണത്തിൽ യാത്രികർ താമസിക്കും. ഇതിനുശേഷമേ ശുഭാം ശു ഇന്ത്യയിലേക്കു മടങ്ങൂ. 550 കോടി രൂപയാണ് ഇന്ത്യ ശുഭാംശുവിന്റെ യാത്രയ്ക്കായി ചെലവിട്ടത്. രാജ്യത്തിന്റെ സ്വപ്നപദ്ധതികളായ ഗഗൻയാൻ (2027), ഭാരതീയ അന്തരീക്ഷ് ഭവൻ സ്പേസ് സ്റ്റേഷൻ എന്നിവയിൽ നിർണായകമാകും ശുഭാംശുവിന്റെ അനുഭവങ്ങൾ.