ന്യൂഡൽഹി: ലോകം ആകാശയോടെ കാത്തിരുന്ന ബഹിരാകാശ യാത്രികർ തിരിച്ചെത്തി . പസഫിക് സമുദ്രത്തിൽ കലിഫോർണിയ തീരത്താണ് വാഹനം സ്പ്ലാഷ് ഡൗൺ ചെയ്തത് . പേടകത്തിൽ നിന്നും എല്ലാവരും പുറത്തിറങ്ങി.
മിഷൻ കമാൻഡറായ പെഗ്ഗി വിറ്റ്സൻ രണ്ടാമനായി മിഷൻ പൈലറ്റായ ശുഭാംശു, തൊട്ടു പുറകെ സ്ലാവോസ് വിസ്നീവ്സ്കി , ടിബോർ കാപു എന്നിവരും പുറത്തെത്തി.
സ്പേസ് എക്സിൻറെ സ്പീഡ് ബോട്ടുകളാണ് റിക്കവറി ഷിപ്പിലേക്ക് പേടകത്തെ ചങ്ങലകളിൽ ബന്ധിച്ച് എത്തിച്ചത്. കരയിൽ എത്തുന്നതിനു പിന്നാലെ നിരവധി ആരോഗ്യ പരിശോധനകൾക്ക് സംഘം വിധേയരാകണം. റിക്കവറി ഷിപ്പിൽനിന്ന് ഇവരെ ഹെലികോപ്റ്റർ മാർഗമാണ് തീരത്തേക്ക് എത്തിക്കുക .
ജോൺസൺ സ്പേസ് സെൻററിൽ ഏഴു ദിവസം നിരീക്ഷണത്തിൽ കഴിയണം. മൈക്രോ ഗ്രാവിറ്റി പരിതസ്ഥിതിയിൽ 18 ദിവസം കഴിഞ്ഞ ശുഭാംശുവിൻറെ ആരോഗ്യനില നിരീക്ഷിക്കാനായി ഐഎസ്ആർഒയുടെ സംഘവും യുഎസിൽ എത്തി.