വത്തിക്കാൻ :റഷ്യയുടെ വർഷങ്ങൾ നീണ്ട ആക്രമണം തകർത്തിരിക്കുന്ന ഉക്രൈയിനിൻറെ ഭാവി പുനരുദ്ധരാണപ്രക്രിയയിൽ പ്രഥമസ്ഥാനത്ത് വരേണ്ടത് ജനങ്ങളാണെന്ന് ഇറ്റലിയുടെ തലസ്ഥാന നഗരിയായ റോമിൽ ജൂലൈ 10,11 തീയതികളിൽ നടന്ന ഉക്രൈൻ റിക്കവറി കോൺഫറൻസ് വ്യക്തമാക്കി .
സർക്കാരുകളും അന്താരാഷ്ട്ര സംഘടനകളും സാമ്പത്തികസ്ഥാപനങ്ങളും വ്യവസായസംരംഭങ്ങളും പൗരസമൂഹവും ഈ പുനരുദ്ധാരണ പ്രക്രിയയിൽ കൈകോർക്കണമെന്ന് സമ്മേളനം പറയുന്നു.
ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഉക്രൈയിൻ യുദ്ധം ഏറ്റവുംകൂടുതൽ പേരുടെ ജീവനപഹരിച്ചത് ഇക്കഴിഞ്ഞ ജൂൺമാസത്തിലാണ്, 323 പേർ കൊല്ലപ്പെടുകയും 1343 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉക്രൈയിനിൽ മൊത്തത്തിൽ മിസൈൽ, ഡ്രോൺ ബോംബാക്രമണങ്ങൾ ഉണ്ടായി.