ന്യൂ ഡൽഹി : ജൂലൈ 11 നാണ് ആഗോള തലത്തിൽ ജനസംഖ്യാ ദിനം ആചരിക്കുന്നത്. 1987 ൽ ലോക ജനസംഖ്യ 500 കോടിയിലെത്തിയ ശേഷമാണ് ലോക ജനസംഖ്യാ ദിനം ആചരിക്കാൻ തുടങ്ങിയത്. 1990-ലാണ് ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ ജൂലൈ 11-നെ ഔദ്യോഗികമായി ലോക ജനസംഖ്യ ദിനമായി പ്രഖ്യാപിച്ചത് . ജനസംഖ്യാ വർധനവ് മൂലമുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചും കുടുംബാസൂത്രണം, ലിംഗസമത്വം, പ്രത്യുത്പാദന ആരോഗ്യം എന്നിവയെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കാനാണ് ലോക ജനസംഖ്യാദിനം ആചരിച്ച് തുടങ്ങിയത്.
യുവതയുടെ സംരക്ഷണവും ശാക്തീകരണവും ലക്ഷ്യമിട്ടാണ് ഇത്തവണത്തെ ലോക ജനസംഖ്യാദിനം ആചരിക്കുന്നത്.ലോകജനസംഖ്യ 100 കോടിയായത് 1804 ലാണ്. 2011 ൽ ആഗോള ജനസംഖ്യ 700 കോടിയിലെത്തി. 2022 ൽ 800 കോടിയായി ഉയർന്നിരുന്നു. 2030 ൽ ഇത് ഏകദേശം 850 കോടിയാകുമെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്.
മലയാളിയായ കെസി സക്കറിയ ഉൾപ്പെട്ട സമിതി നൽകിയ നിർദേശങ്ങൾ അനുസരിച്ചാണ് ഐക്യരാഷ്ട്രസഭ 1998 മുതൽ ആചരിക്കാൻ തീരുമാനിക്കുന്നത്. ലോകജനസംഖ്യ 100 കോടിയായത് 1804 ലാണ്. 2011 ൽ ആഗോള ജനസംഖ്യ 700 കോടിയിലെത്തി. 2022 ൽ 800 കോടിയായി ഉയർന്നിരുന്നു. 2030 ൽ ഇത് ഏകദേശം 850 കോടിയാകുമെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്.