കൊടുങ്ങല്ലൂർ: കെസിവൈഎം ലാറ്റിൻ സംസ്ഥാന സമിതി രൂപതകളുടെ സഹകരണത്തോടെ ജീവനാദം സർക്കുലേഷൻ ഡ്രൈവ് ജീവനാദം – യുവനാദം ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.
കോട്ടപ്പുറം രൂപതയിലെ കീഴുപ്പാടം സൽബുദ്ധിമാത ഇടവകയിൽ വച്ച് KRLCBC മീഡിയ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ കെസിവൈഎം ലാറ്റിൻ സംസ്ഥാന ഡയറക്ടർ ഫാ. അനൂപ് കളത്തിത്തറ OSJ സംസ്ഥാന പ്രസിഡൻറ് പോൾ ജോസ് എന്നിവർക്ക് ക്യാമ്പയിൻ വിളംബര പോസ്റ്റർ കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.
KRLCBC മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. സ്റ്റീഫൻ ചാലക്കര ജീവനാദത്തെക്കുറിച്ചും യുവനാദം ജീവനാദം ക്യാമ്പയിനിനെ കുറിച്ചും വിശദമായി സംസാരിച്ചു.

യുവനാദം ക്യാമ്പയിനിന്റെ കോട്ടപ്പുറം രൂപതാതല ഉദ്ഘാടനവും കീഴുപ്പാടം ഇടവക തല ക്യാമ്പയിനിങ്ങും നടത്തപ്പെട്ടു. കെസിവൈഎം കോട്ടപ്പുറം രൂപത ഡയറക്ടർ ഫാ. നോയൽ കുരിശിങ്കൽ, ഇടവക വികാരി ജോസഫ് ഒളാട്ട് പുറത്ത്, ഫാ. കുഞ്ഞുമോൻ ജോവാക്കിം, ഫാ. നസ്രത്ത്, കോട്ടപ്പുറം രൂപത കെസിവൈഎം അസിസ്റ്റൻറ് ഡയറക്ടർ സി. മേരി ട്രീസ എന്നിവർ സന്നിഹിതരായിരുന്നു.