പാലിയേക്കര ടോൾ പിരിവിൽ ദേശീയപാത അതോറിറ്റിക്ക് ഹൈക്കോടതിയുടെ വിമർശം
കൊച്ചി :പാലിയേക്കരയിലെ ടോൾ പിരിവിൽ ദേശീയപാത അതോറിറ്റിയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. റോഡിലൂടെയുള്ള യാത്ര ദുഷ്കരമെങ്കിൽ എന്തിനാണ് ജനങ്ങൾ ടോൾ നൽകുന്നത് – ഹൈക്കോടതി ചോദിച്ചു.
ടോൾ പിരിക്കുന്നവർക്ക് മികച്ച റോഡ് ഉറപ്പാക്കാൻ ഉത്തരവാദിത്വമുണ്ട് .പ്രശനം ഉടൻ പരിഹരിക്കാമെന്ന് എൻഎച്ച് എ ഐ അറിയിച്ചു.
ഒരാഴ്ച കൂടി ദേശീയപാത അതോറിറ്റി സമയം തേടിയിട്ടുണ്ട്. അതിനകം പ്രശ്നം പരിഹരിക്കാമെന്ന് കേന്ദ്രസർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പരിഹരിച്ചില്ലെങ്കിൽ ടോൾ നിർത്തലാക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. ടോൾ നിർത്തലാക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ അറിയിക്കാനും കോടതി നിർദേശം നൽകി. വിഷയം 16ന് പരിഗണിക്കാൻ മാറ്റി.