തിരുവനന്തപുരം : കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ പ്രതിപക്ഷ ട്രൈഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു. തിരുവനന്തപുരം കൊച്ചി മുതലായ നഗരങ്ങളിൽ രാത്രി 12 മുതൽ സമരാനുകൂലികൾ കടകൾ അടപ്പിച്ചു.
സാധാരണ ജനങ്ങളെ ബാധിക്കുന്ന പ്രശ്നം ഇല്ല എന്ന് നേതാക്കൾ അറിയിച്ചു. മാർച്ച് 18 ന് ഡൽഹിയിൽ ട്രൈഡ് യൂണിയനുകൾ പ്രഖ്യാപിച്ച സമരം ആണിത് എന്നും ജനങ്ങളുടെ സമരം ആണിത് എന്നു സമര നേതാക്കൾ അറിയിച്ചത്. കെ എസ് ആർ ടി സി യൂണിയനുകളും സമരത്തിൽ പങ്കു ചേരുന്നു.
ഭാരതത്തിൽ ഉടനീളം ഉള്ള 25 കോടി തൊഴിലാളികൾ സമരത്തിൽ പങ്കു ചേരുന്നു എന്നാണ് സമരത്തെ അനുകൂലിക്കുന്ന യൂണിയൻ നേതാക്കൾ അറിയിക്കുക. ബാങ്കിംഗ്, പോസ്റ്റൽ, ഗതാഗത വാണിജ്യ മേഖലകളെ സമരം ബാധിക്കും.