കൊടുങ്ങല്ലൂർ: യുവജനദിനത്തോടനുബന്ധിച്ച് കോട്ടപ്പുറം രൂപതയിലെ എറിയാട് ഫാത്തിമ മാത ഇടവകയിൽ കെ.സി.വൈ.എം – ജീസസ് യൂത്ത് നേതൃത്വം നല്കിയ തെയ്സെപ്രയർ നടന്നു .
പ്രാർത്ഥന ജീസസ് യൂത്ത് സെയ്സെ മിനിസ്റ്ററി യാണ് കോർഡിനേറ്റ് ചെയ്തത് –
യുവജനദിനത്തോടനുബന്ധിച്ച് രാവിലെ ദിവ്യബലിക്ക് നേതൃത്വം നല്‍കിയത് ഇടവകയിലെ യുവതി യുവാക്കളായിരുന്നു, തുടർന്ന് ഇടവക വികാരി ഫാ. ആൽബർട്ട് കോണത്ത് പതാക ഉയർത്തി.
യുവജനങ്ങളിൽ ഒത്തിരി പ്രതീക്ഷയുണ്ടെന്നും ആ പ്രതീക്ഷയ്ക്കൊപ്പം ഉയരുവാൻ ഓരോ യുവജനങ്ങളും പരിശ്രമിക്കണമെന്നും അച്ചൻ ഓർമ്മപ്പെടുത്തി. തുടർന്ന്
യുവജനങ്ങൾ ഫ്ലാഷ് മോബ് അവതരിപ്പിക്കുകയുണ്ടായി
ഇടവകയിൽ നടന്ന യുവജനദിനാഘോഷങ്ങൾക്ക് സൗരവ് , ഹെൽന്ന എന്നിവർ നേതൃത്വം നല്കി.
“തെയ്സെ” ഒരു വിശ്വാസതീര്ത്ഥാടനമാണ്. ബ്രദര്‍ റോജര്‍ 72 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഫ്രാന്‍സിന്റെ വടക്കെ അതിര്‍ത്തിയിലെ തെയ്സ്സെ (Taize) ഗ്രാമത്തില്‍ ഈ പ്രാര്‍ത്ഥനാസമൂഹത്തിന് രൂപംനല്കിയത്. ഇപ്പോള്‍ തെയ്സെ സ്വിറ്റ്സര്‍ലണ്ടിന്റെ ഭാഗമാണ്. ജീവിതത്തില്‍ അര്‍ത്ഥം തേടുന്ന ആയിരക്കണക്കിന് യുവജനങ്ങള്‍ക്ക് തെയ്സെ മാര്‍ഗ്ഗദീപമാവുകയും അവരെ ദൈവവുമായി അടുപ്പിക്കുകയും ചെയ്യുന്നു.
ക്രിസ്തുവിലേയ്ക്കുള്ള യുവജനങ്ങളുടെ ആത്മീയയാത്രയെ തുണയ്ക്കുവാനാണ് ബ്രദര്‍ റോജര്‍ തെയ്സ്സേ ‘വിശ്വാസ തീര്‍ത്ഥാടനം’ ആരംഭിച്ചത്. സ്വിറ്റ്സര്‍ലണ്ടിലെ തെയ്സെ പ്രാര്‍ത്ഥന സമൂഹം കൂടാതെ, “ഭൂമിയിലെ വിശ്വാസതീര്‍ത്ഥാടനം,” എന്ന പേരില്‍ എല്ലാവര്‍ഷവും വ്യത്യസ്ത രാജ്യങ്ങളില്‍ സംഗമിക്കുന്ന തെയ്സെ യുവജനസമ്മേളനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്.
അനുരഞ്ജനത്തിലൂടെ ആര്‍ജ്ജിക്കേണ്ട യഥാര്‍ത്ഥവും പ്രകടവുമായ ക്രൈസ്തവ സഭകളുടെ ഐക്യത്തിനായുള്ള നിരന്തരമായ പരിശ്രമം (Ecumenical efforts) ‘തെയ്സെ’ അര്‍പ്പണത്തോടെ തുടരുകയാണ്. സ്ഥാപകനായ ബ്രദര്‍ റോജര്‍ 2005 ആഗസ്റ്റ് 16-ന് ‘മാനസിക വിഭ്രാന്തിയുള്ളയാള്‍’ എന്നു പറയപ്പെടുന്ന വ്യക്തിയുടെ കരങ്ങളില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ജര്‍മ്മന്‍കാരനായ ബ്രദര്‍ ആലോയിസ് ലോസറാണ് ഇന്ന് തെയ്സേയുടെ ആത്മീയഗുരുവും നായകനും.