കോട്ടയം: സെയിൻ്റ് ഗിറ്റ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്നും കെമിക്കൽ എഞ്ചിനീയറിംഗിൽ ഫസ്റ്റ് റാങ്കും ഡിസ്റ്റിംഗ്ഷനോടും (9.03 CGPA) പാസായ ഹർഷാ ക്യാഷ്കിൻ.2021-2025 ബാച്ചിലാണ് ഉന്നത വിജയം കരസ്ഥമാക്കിയത്. ഷെറിൻ ഡെയിലിൽ ക്യാഷ്കിൻ്റെയും മരിയ ഗൊരേറ്റിയുടെയും മൂന്നു മക്കളിൽ മൂത്ത മകളാണ്. ശക്തികുളങ്ങര കച്ചോട വീട്ടിൽ ടെറൻസ് ചാർളിയുടെയും ബാർബര ടെറൻസിൻ്റെയും കൊച്ചുമകളാണ് ഹർഷ.
മാതാപിതാക്കൾ വിദേശ ജോലിയിൽ ഏർപ്പെട്ടിരുന്നപ്പോൾ ഹർഷ ഗ്രാൻ്റ് പേരൻ്റ്സിനൊപ്പമാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തികരിച്ചത്. വിദ്യാഭ്യാസ കാലയളവിൽ ആരുടെയും ഗൈഡൻസ് ഇല്ലാതിരുന്നിട്ടും ഒരിക്കൽ പോലും കൃത്യസമയത്ത് സ്വന്തം ഉത്തരവാദിത്വം ചെയ്യുന്നതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടായിരുന്നില്ല എന്നതായിരുന്നു ഈ കുഞ്ഞു മിടുക്കിയുടെ ‘ പ്രത്യേകത.
ഇൻ്റേണൽ ഷിപ്പിനായി തായ് വാനിൽപോവുകയും മികച്ച രീതിയിൽ അതു പൂർത്തിയാക്കുകയും ചെയ്തിരുന്നു ഹർഷ സഹോദരങ്ങൾ: ആൽഡ്രിൻ ക്യാഷ്കിൻ BBA പഠനം പൂർത്തിയാക്കി. കുഞ്ഞനുജൻ ഹർഷൽ ഒമാനിൽ ഇൻഡ്യൻ സ്കൂൾ കസബിൽ മൂന്നാം തരം വിദ്യാർത്ഥിയാണ്. പിതാവ് ക്യാഷ്കിൻ ടെറൻസ് ഒമാനിൽ മൊസാൻ്റം കമ്പനിയിൽ ഫോർമാനായും, അമ്മ മരിയ ഗൊരേറ്റി മോസസ് കസബ് ഹോസ്പിറ്റലിൽ നഴ്സ് ആയും ജോലി ചെയ്യുന്നു.