തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവം ഇക്കുറി തൃശൂരില്‍.കായികമേള തിരുവനന്തപുരത്തും ശാസ്ത്രമേള പാലക്കാടും നടക്കും . സ്പെഷ്യല്‍ സ്കൂള്‍മേള മലപ്പുറത്താണ് സംഘടിപ്പിക്കുന്നത് .
കഴിഞ്ഞ വർഷത്തേതു പോലെ ഒളിമ്പിക്സ് മാതൃകയില്‍ തന്നെയായിരിക്കും കായികമേള . വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ തവണ സ്കൂള്‍ കലോത്സവം തിരുവനന്തപുരത്തായിരുന്നു നടന്നത്. അന്ന് തൃശൂരായിരുന്നു ചാമ്പ്യന്മാര്. ഒരു പോയിന്റിന് പാലക്കാടിനെ മറികടന്നാണ് കാല്‍നൂറ്റാണ്ടിന് ശേഷം തൃശൂര്‍ അന്ന് ചാമ്പ്യന്മാരായത്.