കണ്ണൂർ: ആദിവാസികൾക്കു വേണ്ടിയും മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കു വേണ്ടിയും നിലകൊണ്ട വ്യക്തിത്വമായിരുന്നു ഫാ. സ്റ്റാൻ സ്വാമിയെന്നു കണ്ണൂർ രൂപത സഹായ മെത്രാൻ ഡോ. ഡെന്നീസ് കുറുപ്പേശ്ശേരി.
കണ്ണൂർ രൂപത കേരള ലാറ്റിൻ കാത്തലിക് അസോസിഷേൻ (കെ.എൽ.സി.എ.) സംഘടിപ്പിച്ച ഫാ. സ്റ്റാൻ സ്വാമി അനുസ്മണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സത്യത്തിനും നീതിക്കും വേണ്ടി പോരാടിയ ഫാ. സ്റ്റാൻ സ്വാമിയുടെ രക്തസാക്ഷിത്വം ക്രിസ്തു സ്നേഹത്തിന്റെ ഉത്തമ പ്രതീകമാണെന്നും അനേകർക്ക് പ്രചോദനമായ അദ്ദേഹം മനുഷ്യഹൃദയങ്ങളിൽ കാലങ്ങളോളം ജീവിക്കുമെന്നും സഹായ മെത്രാൻ പറഞ്ഞു. അനുസ്മരണ ചടങ്ങിന് കെ എൽ സി എ കണ്ണൂർ രൂപത പ്രസിഡണ്ട് ഗോഡ്സെൻ ഡിക്രൂസ് അധ്യക്ഷത വഹിച്ചു.
കണ്ണൂർ രൂപത വികാരി ജനറൽ മോൺ. ഡോ. ക്ലാരൻസ് പാലിയത്ത്, കെ എൽ സി എ രൂപത ഡയറക്ടർ ഫാ. മാർട്ടിൻ രായപ്പൻ, സംസ്ഥന ട്രഷറർ രതീഷ് ആന്റണി, മുൻ സംസ്ഥാന പ്രസിഡണ്ട് ആന്റണി നൊറോണ, കെ എൽ സി ഡബ്ല്യു എ സംസ്ഥാന പ്രസിഡണ്ട് ഷേർലി സ്റ്റാൻലി, സംസ്ഥാന സെക്രട്ടറി ജോൺ ബാബു,രൂപത ജനറൽ സെക്രട്ടറി ശ്രീജൻ ഫ്രാൻസിസ്, ട്രഷറർ ക്രിസ്റ്റഫർ കല്ലറയ്ക്കൽ, കെ എച്ച് ജോൺ, എലിസബത്ത് കുന്നത്ത്, ഷീജ വിൻസെൻ്റ് സി.എൽ.സി രൂപത പ്രസിഡണ്ട് ഡിയോൺ ആൻ്റണി തുടങ്ങിയവർ സംസാരിച്ചു.