അൽ ഹിലാലിനെ വീഴ്ത്തി ഫ്ലൂമിനൻസെ ക്ലബ് ലോകകപ്പ് സെമിയിൽ പ്രവേശിച്ചു. 2–1നാണ് ഫ്ലൂമിനൻസെയുടെ വിജയം.ഒർലാൻഡോയിൽ അവസാന നിമിഷം വരെ നടന്ന ത്രില്ലർ പോരാട്ടത്തിൽ മാതേസ് മാർട്ടിനല്ലി, ഹെർകുലീസ് എന്നിവരാണ് ഫ്ലൂമിനൻസിനായി ഗോളടിച്ചത്.
മത്സരത്തിന്റെ പകുതി സമയത്തിന് തൊട്ടുമുമ്പ് മാർട്ടിനെല്ലിയുടെ കൃത്യമായ ഷോട്ടിലൂടെ ഫ്ലൂമിനൻസാണ് മുന്നേറിയത്. 40-ാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. എന്നാല്‍ ഇടവേളയ്ക്ക് തൊട്ടുപിന്നാലെ കലിഡോ കൗലിബാലി മാർക്കോസ് ലിയോനാർഡോയ്ക്ക് ഗോൾ നൽകിയതോടെ അൽ-ഹിലാൽ സമനില പിടിച്ചു. ആദ്യ പകുതി അവസാനിക്കും മുമ്പ് അൽ ഹിലാലിന് അനുവദിച്ച പെനൽറ്റി റഫറി പിന്നീട് വാർ പരിശോധനയ്ക്കു ശേഷം പിൻവലിച്ചത് ടീമിന് തിരിച്ചടിയായി.

70-ാം മിനിറ്റിൽ ഫ്ലുമിനെൻസ് വീണ്ടും മുന്നിലെത്തി. സാമുവൽ സേവ്യറിന്റെ അസിസ്റ്റ് മുതലെടുത്ത ഹെർക്കുലീസ് നിർണായക ഗോൾ നേടുകയായിരുന്നു. ഗോൾകീപ്പർ ഫാബിയോയുടെ മികച്ച സേവുകളും തിയാഗോ സിൽവയുടെ പരിചയസമ്പത്തും മത്സരത്തിലുടനീളം ഫ്ലൂമിനൻസെയ്ക്കു ശക്തിയായി. അതേസമയം യുവേഫ ചാമ്പ്യന്‍സ് ലീഗ് റണ്ണേഴ്സ് അപ്പായ ഇന്റര്‍ മിലാനെ പ്രീക്വാർട്ടർ തോല്‍പ്പിച്ചാണ് ഫ്ലൂമിനൻസെ ക്വാർട്ടറിൽ പ്രവേശിച്ചത്.
ക്ലബ് ലോകകപ്പ് സെമിയിൽ ചെല്‍സിയാണ് ഫ്ലൂമിനൻസെയുടെ എതിരാളികള്‍. മറ്റൊരു ബ്രസീലിയന്‍ ക്ലബായ പാല്മിറാസനെ 2-1ന് വീഴ്ത്തിയാണ് ചെല്‍സി സെമി കടന്നത്. പാല്‍മിറാസിനെതിരെ ചെല്‍സിയാണ് ആദ്യം ഗോള്‍ നേടിയത്. അടുത്ത ബുധനാഴ്ച്ച രാത്രി 12.30നാണ് സെമി മത്സരം.