പോർച്ചുഗൽ : ലിവര്‍പൂള്‍ താരവും പോർച്ചുഗൽ ഫോർവേഡുമായ ഡീഗോ ജോട്ടയ്ക്ക് കാറപകടത്തില്‍ ദാരുണാന്ത്യം. താരവും സഹോദരനും പ്രൊഫഷണല്‍ ഫുട്ബോള്‍ താരവുമായ ആന്ദ്രെ ഫിലിപ്പും അപകടത്തില്‍ മരിച്ചതായാണ് വിവരം.
ജോട്ടയ്ക്ക് 28 വയസായിരുന്നു. സഹോദരന് 26 വയസും. സ്പെയിനില്‍ വച്ചുണ്ടായ കാറപകടത്തിലാണ് ഞെട്ടിക്കുന്ന മരണം. ഇരുവരും സഞ്ചരിച്ച ലംബോര്‍ഗിനി മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തില്‍ അപകടത്തില്‍പ്പെടുകയായിരുന്നു.
കാറിന്റെ ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കാര്‍ റോഡില്‍ നിന്നു തെന്നിമാറി കത്തിയമർന്നു. ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.