ഷിംല: ഹിമാചൽ പ്രദേശിൽ കനത്ത നാശം വിതച്ച് തോരാത്ത മഴ . 37 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകൾ . നാനൂറ് കോടി രൂപയുടെ നാശനഷ്ടങ്ങളുമുണ്ടായതായി കണക്കാക്കുന്നു. ഈ മാസം ഏഴ് വരെ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് നൽകി.
അപകടത്തിൽപ്പെട്ടവർക്കായുള്ള തെരച്ചിലും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഊർജ്ജിതമായി നടക്കുന്നുണ്ട്. മാണ്ടി ജില്ലയെ ആണ് മഴ ഏറ്റവും കൂടുതൽ ബാധിച്ചത്.
ഇവിടെ നിരവധി റോഡുകൾ തകർന്നിട്ടുണ്ട്. ഇത് ഗതാഗതത്തെ ബാധിക്കുകയും അവശ്യ വസ്തുക്കളുടെ വിതരണം തടസപ്പെടുത്തുകയും ചെയ്തു.
വൈദ്യുതി-ജലവിതരണവും മുടങ്ങിയിരിക്കുകയാണ്.