കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ കെട്ടിടം ഇടിഞ്ഞു വീണു ഒരു മരണം.മരണപ്പെട്ടത് മകളുടെ കൂടെ കൂട്ട് നിൽക്കാൻ വന്ന ബിന്ദു കേരളം No one. മുഖ്യനും മരുമോനും റീലും. കക്കലും മുക്കലും മതി. വീണാ മന്ത്രിയ്ക്കും വാസവൻ മന്ത്രിക്കും ന്യായീകരിക്കാൻ മാത്രം ആണ് മനുഷ്യ ജീവൻ. കമ്മികൾ കാപ്സൂൾ നിരത്താൻ ഇനി ഓട്ടം ആയിരിക്കും ആര് മരിച്ചാലും കമ്മികൾക്ക് നെഞ്ചിൽ വേദന ഉണ്ടാകില്ല.
മെഡിക്കൽ കോളജ് കെട്ടിടം ഇടിഞ്ഞുവീണ് മരണം സ്ഥിരീകരിച്ചതോടെ ഉദ്യോഗസ്ഥരെ പഴിച്ച് സ്വന്തം വീഴ്ച മറയ്ക്കാൻ മന്ത്രിമാരുടെ തത്രപ്പാട്. അടച്ചിട്ട കെട്ടിടമെന്നും ആരും കുടുങ്ങിയില്ലെന്നും ആദ്യം പ്രതികരിച്ചത്, പ്രിൻസിപ്പലിൻറെയും സൂപ്രണ്ടിൻറെയും വാക്കുകേട്ടെന്ന് ആരോഗ്യമന്ത്രിയുടെ ന്യായീകരണം. തിരച്ചിൽ വൈകിയില്ലെന്ന് അവകാശപ്പെടാനും അവകാശപ്പെടാനും മന്ത്രിമാർ മടിച്ചില്ല. മന്ത്രിമാരുടെ വാക്കുകളിലെ കാപട്യം ആശുപത്രിയിലുണ്ടായിരുന്ന രോഗികളും കൂട്ടിരിപ്പുകാരും തുറന്നുകാട്ടി.
ഇതോടെ ആദ്യം പറഞ്ഞതെല്ലാം വിഴുങ്ങി ന്യായീകരണ ക്യാപ്സ്യൂളുകളുമായി മന്ത്രിമാർ മാധ്യമങ്ങൾക്ക് മുന്നിൽ. തടിതപ്പാൻ കള്ളംപറഞ്ഞതിൻറെ ജാള്യതയില്ലാതെ ആരോഗ്യ മന്ത്രിയും വിശദീകരണം നടത്തി. രക്ഷാപ്രവർത്തനം വൈകിയത് അംഗീകരിക്കാൻ മടിച്ച മന്ത്രിമാർ ദുർഘടമായ സ്ഥലത്ത് യന്ത്രങ്ങളെത്തിച്ചതിൻറെ വീമ്പ് പറഞ്ഞ് വീഴ്ച മറയ്ക്കാനും ശ്രമിച്ചു. ഒടുവിൽ ചടങ്ങുപോലെ എല്ലാം അന്വേഷിക്കാൻ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
68 വർഷം പഴക്കമുള്ള കെട്ടിടം അതീവ അപകടാവസ്ഥയിലെന്ന് 2013ൽ തന്നെ കണ്ടെത്തിയെന്നു പറഞ്ഞ് കുറ്റം ഉമ്മൻചാണ്ടി സർക്കാരിൻറെ തലയിലാക്കാനായിരുന്നു ആരോഗ്യമന്ത്രിയുടെ ശ്രമം. ഒന്നാം പിണറായി സർക്കാരും രണ്ടാം പിണറായി സർക്കാരും ഭരിച്ചിട്ടും 12 വർഷങ്ങൾക്കിപ്പുറം അതേ കെട്ടിടം രോഗികൾ ഉപയോഗിച്ചത് ആരുടെ പിടിപ്പുകേട് എന്ന ചോദ്യത്തിന് മാത്രം മറുപടിയില്ല.
ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് മാർച്ചിൽ പൊലീസുമായി ഉന്തും തള്ളും . അപകടം നടന്ന കോട്ടയം മെഡിക്കൽ കോളജിലും പ്രതിഷേധ പ്രകടന ങ്ങൾ നടന്നു. ഇതിനിടെ യൂത്തു കോൺഗ്രസ്സ് പ്രവർത്തകർ തിരുവനന്തപുരത്തു മന്ത്രിയുടെ വസതിയിലേക്ക് പ്രതിക്ഷേധ പ്രകടനം നടത്തി. വസതിക്കു ഉള്ളിലേക്ക് കയറാൻ ഉള്ള ശ്രമം പോലീസ് തടഞ്ഞു. പതനതിട്ടയിലെ മന്ത്രിയുടെ ഓഫീസിലേക്കും പ്രതിക്ഷേധ മാർച്ചു നടന്നു. എറണാകുളത്തും കോട്ടയത്തും യൂത്തു കോൺഗ്രസ്സിന്റെയും, യൂത്തു ലീഗിന്റെയും പ്രവർത്തകർ പ്രതിക്ഷേധ മാർച്ചു നടത്തി. വരും ദിവസങ്ങളിൽ പ്രതിക്ഷേധം ശക്തമാക്കും എന്ന് പ്രതിപക്ഷ നേതാക്കൾ അറിയിച്ചു.