കൊച്ചി :കൊച്ചി രൂപതയുടെ മഹാശില്പി ബിഷപ്പ് ജോസഫ് കുരീത്തറയുടെ 97-ാം ജന്മദിന സ്മരണയിൽ കെ.സി.വൈ.എം. കൊച്ചി രൂപതയുടെ സുവർണ്ണ ജൂബിലി ആഘോഷ കമ്മിറ്റി രൂപീകരിച്ചു.
കെ. സി. വൈ. എം കൊച്ചി രൂപതയുടെ പ്രഥമ പ്രസിഡൻ്റ് എം. എം. ഫ്രാൻസീസ്, കെ.സി.വൈ. എം കൊച്ചി രൂപതയിൽ ആരംഭം കുറിക്കുവാൻ സുപ്രധാന പങ്ക് വഹിച്ച ബിഷപ്പ് ജോസഫ് കുരീത്തറയുമായുള്ള അനുഭവങ്ങൾ പങ്കുവെച്ചു . രൂപതാ പ്രസിഡൻ്റ് ഡാനിയ ആൻ്റണി അധ്യക്ഷത വഹിച്ചു .
സുവർണ്ണ ജൂബിലി ആഘോഷ കമ്മിറ്റി രക്ഷാധികാരി മോൺ. ഷൈജു പര്യാത്തുശ്ശേരി, ചെയർമാൻ രൂപത ഡയറക്ടർ ഫാ. മെൽറ്റസ് കൊല്ലശ്ശേരി, വൈസ് ചെയർമാൻ,ജോയിൻറ് ഡയറക്ടർ ഫാ. ജോഷി ഏലശ്ശേരി, ജനറൽ കൺവീനർ കാസി പി. കൊർണേലി, കോർഡിനേറ്റർ ലേ ആനിമേറ്റർ ലിനു തോമസ് എന്നിവരാണ്.
ജൂബിലി വർഷത്തെ പ്രവർത്തനങ്ങൾക്ക് മാർഗനിർദ്ദേശം നൽകുന്നതിന് അഞ്ചംഗ ഉപദേശക സമിതിയും രൂപീകരിച്ചു.
എം. എം. ഫ്രാൻസീസ്, ടി. എ. ഡാൽഫിൻ, ജോളി പവേലിൽ, മേരി ജെംസി എന്നിവരാണ് അഞ്ചംഗ ഉപദേശക സമിതി.
സുവനിയർ, പബ്ലിസിറ്റി, ഫിനാൻസ്, പ്രോഗ്രാം, വോളൻ്റിയർ, റിസപ്ഷൻ & മൊബിലൈസേഷൻ എന്നീ ഉപ – കമ്മിറ്റികളും ഇതോടൊപ്പം രൂപീകരിച്ചു. ഇടക്കൊച്ചി ഫെറോന ഡയറക്ടർ ഫാ. നിഖിൽ സേവ്യർ, രൂപത വൈസ് പ്രസിഡൻ്റ് ക്ലിന്റൺ ഫ്രാൻസിസ്, ട്രഷറർ ജോർജ്ജ് ജിക്സൺ, സെക്രട്ടറി സനൂപ് ദാസ്, മുൻ രൂപത പ്രസിഡന്റ്മാരായ ജോബി പനക്കൽ, ആദർശ് ജോയ്, ജോസഫ് ദിലീപ്, യേശുദാസ് വിപിൻ, മുൻ രൂപതാ വൈസ് പ്രസിഡൻ്റ് ബിജു അറക്കപ്പാടത്ത്, മുൻ രൂപതാ സെക്രട്ടറി ടോം ബാസ്റ്റിൻ എന്നിവർ സംസാരിച്ചു.