കൊച്ചി: ബാങ്ക് ജീവനക്കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി
പോലീസ് പിടിയിൽ . എറണാകുളം മഞ്ഞുമ്മൽ യൂണിയൻ ബാങ്കിലാണ് സംഭവം . സംഭവത്തിൽ പരിക്കേറ്റ ജീവനക്കാരി ഇന്ദുകൃഷ്ണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകുന്നേരം നടന്ന സംഭവത്തിൽ പ്രതി കൊടുങ്ങല്ലൂർ സെന്തിലിനെ പോലീസ് ചോദ്യം ചെയ്തു വരുകയാണ്. ഇയാൾ ബാങ്കിലെ മുൻ കരാർ ജീവനക്കാരനാണെന്ന് പോലീസ് പറഞ്ഞു. ജോലി നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകളാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പോലീസിൻറെ പ്രാഥമിക നിഗമനം.ഇന്ദുവിനെ ആക്രമിച്ചതിന് പിന്നാലെ സെന്തിൽ സ്വന്തം ദേഹത്തും കുത്തിപ്പരിക്കേൽപ്പിച്ചു.
അക്രമത്തിന് ശേഷം ബാങ്കിൻറെ സ്റ്റോർ റൂമിനുള്ളിൽ കയറി വാതിൽ അടച്ചുപൂട്ടി ഇയാളെ വാതിൽ ചവിട്ടിപ്പൊളിച്ചാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.