കാമറൂൺ: ആഫ്രിക്കൻ രാജ്യമായ കാമറൂണിൽ വിവിധ സ്ഥലങ്ങളില്‍ ജനങ്ങള്‍ ഭീതിയിൽ കഴിയുകയാണെന്നു രാജ്യത്തെ കത്തോലിക്ക മെത്രാൻ സംഘത്തിൻറെ അധ്യക്ഷനായ ആര്‍ച്ച് ബിഷപ്പ് ആൻഡ്രൂ ൻകെയ ഫുവാന്യ. പരിശുദ്ധ സിംഹാസനത്തിന്റെ ദിനപത്രമായ ‘ഒസർവത്താരോ റൊമാനോ’യ്ക്കു അനുവദിച്ച അഭിമുഖത്തിലാണ് തട്ടിക്കൊണ്ടുപോകലുകളും മോചനദ്രവ്യം ആവശ്യപ്പെടലും പീഡനങ്ങളും പതിവായിരിക്കുന്ന കാമറൂണിലെ അവസ്ഥയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.
നൈജീരിയയോട് ചേർന്ന കാമറൂണിന്റെ വടക്കൻ പ്രദേശങ്ങളിലും ആംഗ്ലോഫോൺ പ്രദേശങ്ങളിലും വിമത തീവ്ര സംഘടനകൾ ഗവൺമെന്റുമായി 2017മുതൽ നിരന്തര യുദ്ധത്തിൽ ആണ്. തന്റെ രാജ്യത്തിന്റെ ഭീതിജനകമായ സ്ഥിതി ബിഷപ്പ് മാധ്യമങ്ങളോട് തുറന്നു പറയുകയായിരുന്നു എന്ന് വത്തിക്കാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.