നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഭിന്ന ശേഷി സ്വയംസഹായ സംഘങ്ങളിലെ 100 വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം സംഘടിപ്പിച്ചു.
NIDS പ്രസിഡൻ്റ് മോൺ.ജി. ക്രിസ്തുദാസ് അധ്യക്ഷത വഹിച്ച പൊതുസമ്മേളനം നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. വിൻസൻ്റ് കെ. പീറ്റർ ഉദ്ഘാടനം ചെയ്തു. NIDS ഡയറക്ടർ ഫാ.രാഹുൽ ബി. ആൻ്റോ ആമുഖ സന്ദേശം നൽകി.
പ്രോജക്ട് ഓഫീസർ മൈക്കിൾ, അസോസിയേഷൻ പ്രസിഡന്റ് തങ്കമണി, അസി.പ്രൊജക്ട് ഓഫീസർ ബിജു ആൻ്റണി, ജോർജ്ജ്, അസോസിയേഷൻ സെക്രട്ടറി സൗമ്യ പി.റ്റി., അസോസിയേഷൻ അംഗം ഫ്രാൻസിസ്, എന്നിവർ സംസാരിച്ചു. മൈക്കിൾ,ജോർജ്ജ് എന്നിവരെ യോഗത്തിൽ ആദരിച്ചു. സി.ബി.ആർ. കോ-ഓഡിനേറ്റർ ശശികുമാർ, പ്രോഗ്രാം കോ ഓഡിനേറ്റർ ജയരാജ് എന്നിവർ നേതൃത്വം നൽകി.