ശിവകാശി :ശിവകാശിയിലെ പടക്കനിർമാണശാലയിൽ ഉണ്ടായ തീപിടിത്തത്തിൽ 6 പേർ മരിച്ചു. ഇന്ത്യയിലെ പടക്കങ്ങളുടെ നഗരം എന്ന വിശേഷണമുള്ള തമിഴ്നാട്ടിലെ വിരുധുനഗർ ജില്ലയിലെ ശിവകാശിയിലാണ് സ്ഫോടനമുണ്ടായത്.
ചൊവ്വാഴ്ച രാവിലെയാണ് പടക്കനിർമാണശാലയിൽ സ്ഫോടനമുണ്ടായത്. ശിവകാശിക്കടുത്തുള്ള ചിന്ന കാമൻപട്ടിയിലെ പടക്ക നിർമാണശാലയിലാണ് അപകടമുണ്ടായത്.
സഫോടനത്തെ തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തുകയും തീയണക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സ്ഫോടനം നടന്ന ചിന്ന കാമൻപട്ടിയിൽ നിരവധി പടക്ക നിർമാണ ശാലകളാണുള്ളത്. പുറത്തുവരുന്ന വിവരങ്ങളനുസരിച്ച് സ്ഫോടനത്തെ തുടർന്ന് സ്ഥലത്ത് വൻ തീപിടിത്തം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.