തിരുവനന്തപുരം : രാവാഡ എ ചന്ദ്രശേഖറിനെ സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയായി പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇന്ന് രാവിലെ 7 ന് പോലീസ് ആസ്ഥാനത്തു അദ്ദേഹം ചുമതലയേറ്റു. ചുമതല ഏറ്റെടുത്ത ശേഷം കണ്ണൂരിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പോലീസ് മേഖലാതല യോഗത്തിൽ പങ്കെടുക്കും.
കേന്ദ്ര ഡെപ്യൂട്റ്റേഷനിൽ ഇന്റലിജിൻസ് ബ്യുറോയിൽ സ്പെഷ്യൽ ഡയറക്ട്ടാറായി സേവനം ചെയ്യുകയായിരുന്നു. പോലീസ് മേധാവി സ്ഥാനത്തു നിന്ന് ഡി ജി പി എസ് ധർവേശ് സാഹിബ് ഇന്നലെ വിരമിച്ചിരുന്നു.
രാവാഡ എ ചന്ദ്രശേഖർ ആന്ഡ്ര സ്വദേശിയാണ്, 2027 ജൂലൈ 1 വരെ സർവീസ് ലഭിക്കും. സീനിയൊരിറ്റിയിൽ മുന്നിലായിരുന്ന നിതിൻ അഗർവാളിനെ തഴഞ്ഞാണ് രാവാഡ എ ചന്ദ്രശേഖറിനെ സർക്കാർ തിരഞ്ഞെടുത്തത്.
5 ഡി വൈ എഫ് ഐ പ്രവർത്തകർ കൊല്ലപ്പെട്ട കൂത്തുപറമ്പിലെ പോലീസ് വെടി വെയ്പ്പിൽ പ്രതി ചേർക്കപ്പെട്ടിരുന്നു രാവാഡ എ ചന്ദ്രശേഖർ. എന്നാൽ കേസിൽ നിരപരാധി എന്ന് കണ്ടെത്തി എന്ന നിലപാടാണ് മുഖ്യമന്ത്രി രാവാഡയുടെ നിയമനത്തിൽ കൈകൊണ്ടത്. പി ജയരാജൻ ഉൾപ്പെടെ ഉള്ള ചില നേതാക്കൾ ഈ നിയമനത്തെ എതിർക്കുന്നുമുണ്ട്.