തിരുവനന്തപുരം: സുരേഷ് ഗോപി നായകനായ ജെഎസ്കെ: ജാനകി v/s സ്റ്റേറ്റ് ഓഫ് കേരളയുടെ റിലീസ് തടഞ്ഞതിനെതിരെ പ്രതിഷേധവുമായി സിനിമാ സംഘടനകള്‍ സമരത്തിനിറങ്ങി .
തിരുവനന്തപുരത്തെ സെന്‍സര്‍ ബോര്‍ഡിന്റെ റീജിയണല്‍ ഓഫീസിലേക്ക് സിനിമ സംഘടനകള്‍ നടത്തിയ സമരം ‘സ്റ്റാര്‍ട്ട്, ക്യാമറ, നോ കട്ട്’ എന്നു പറഞ്ഞു കൊണ്ട് കത്രികകള്‍ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിഞ്ഞായിരുന്നു ഉദ്ഘാടനം ചെയ്തത്. സിനിമ രംഗത്തെ വിവിധ സംഘടനകളുടെ പ്രതിനിധികള്‍ സമരത്തില്‍ പങ്കെടുത്തു.
എന്തിനാണ് മതം കൂട്ടിക്കലര്‍ത്തുന്നത്? പേരിന്റെ പേരില്‍ എന്തിനാണ് ജനങ്ങളെ വേര്‍തിരിക്കുന്നത്? എന്ന് അമ്മ ഭാരവാഹിയായ നടി അന്‍സിബ ഹസന് ചോദിച്ചു.