സമ്പാളൂർ: കൊടുങ്ങല്ലൂർ – കോട്ടപ്പുറം രൂപതയിലെ പ്രശസ്തമായ സമ്പാളൂർ വി. ഫ്രാൻസിസ് സേവ്യർ തീർത്ഥാടന ദേവാലയത്തിന്റെ ഭാഗമായ പമ്പുതറ കപ്പേളയുടെ ആശീർവാദവും ദിവ്യബലിയുമടങ്ങിയ കർമ്മങ്ങൾ 2025 ജൂൺ 26-ാം തീയതി വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് നടന്നു.
ചടങ്ങുകൾക്ക് കോട്ടപ്പുറം രൂപതാ മെത്രാൻ റൈറ്റ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യ കാർമികത്വം വഹിച്ചു.
ദിവ്യബലിക്ക്, സമ്പാളൂർ ഇടവക വികാരി ഡോ. ജോൺസൺ പങ്കേത്ത്, ഫാ. ഷാബു കുന്നത്തൂർ,സഹവികാരി ഫാ. റെക്സൻ പങ്കേത്ത്,ദിവ്യബലിക്ക്, സമ്പാളൂർ ഇടവക വികാരി ഡോ. ജോൺസൺ പങ്കേത്ത്, ഫാ. ഷാബു കുന്നത്തൂർ,സഹവികാരി ഫാ. റെക്സൻ പങ്കേത്ത്,ഡോ.ഫ്രാൻസിസ്കോ പടമാടൻ , ഫാ. ജോഷി കല്ലറയ്ക്കൽ , ഫാ. ജോജോ പയ്യപ്പിള്ളി, ഫാ. ബേസിൽ പദുവ ocd,സഹവികാരിമാർ തുടങ്ങിയവരും സഹകാർമ്മികരായി പങ്കെടുത്തു.
ശിലാസ്ഥാപന കർമ്മത്തിന് നേതൃത്വം നൽകിയതും, തുടർന്ന് കപ്പേളയുടെ നിർമാണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയതും സമ്പാളൂർ ഇടവക വികാരി ഡോ. ജോൺസൺ പങ്കേത്തിന്റെ നേതൃത്വത്തിലായിരുന്നു. കപ്പേളയുടെ നിർമ്മാണം ജാതിമതഭേദമന്യേ ഗ്രാമവാസികളുടെ ശ്രമദാനവും, നിരവധി ദാതാക്കളുടെ ധനസഹായവുമാണ് സാദ്ധ്യമാക്കിയത്. പാമ്പുതറ കപ്പേള, സമ്പാളൂർ ദേവാലയത്തിന്റെ തനതായ പൈതൃകത്തിൽ മറ്റൊരു ചരിത്രമായി തീർന്നിരിക്കുകയാണ്.
ആശീർവാദ കർമ്മത്തിൽ ചാലക്കുടി എം.എൽ.എ. സനീഷ് കുമാർ ജോസഫ്, പഞ്ചായത്ത് പ്രസിഡണ്ട് പ്രിൻസി ഫ്രാൻസിസ് തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ മറ്റ് അതിഥികളുടെ സാന്നിധ്യമുണ്ടായിരുന്നു.
ഇടവകജനങ്ങൾ, പരിസരവാസികൾ, വിവിധ മതസ്ഥർ തുടങ്ങി വിശ്വാസജനങ്ങൾ കർമ്മത്തിൽ പങ്കാളികളായി.
കപ്പേളയുടെ നിർമ്മാണത്തിലും, ആശീർവാദ കർമ്മത്തിലുമുള്ള നേതൃത്വം ഇടവക ട്രസ്റ്റിമാരായ ഫ്രാൻസിസ് സിമേതി, ആഷ്ലി റൊസാരിയോ, പാരിഷ് കൗൺസിൽ സെക്രട്ടറി ഷൈൻ അവരേശ്, കേന്ദ്ര സമിതി പ്രസിഡണ്ട് ജോമോൻ പിൻഹീരോ, പത്ത് അംഗങ്ങൾ അടങ്ങുന്ന കപ്പേള നിർമ്മാണ കമ്മിറ്റി അംഗങ്ങളായ ടോമി ഡിസിൽവ (കൺവീനർ), നിക്സൻ പൊടുത്താസ് (സെക്രട്ടറി), വിൻസന്റ് ഡിസിൽവ (ട്രഷറർ) എന്നിവരും, പരിഷ് കൗൺസിൽ അംഗങ്ങൾ, കേന്ദ്ര സമിതി ഭാരവാഹികൾ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി.