ഇടുക്കി: മുൻകൂട്ടി അറിയിച്ചതുപോലെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 13 ഷട്ടറുകൾ തുറന്നു.10 സെന്റീ മീറ്റർ വീതമാണ് ഷട്ടർ തുറന്നിട്ടുള്ളത്. 11.35 നാണ് ഷട്ടറുകൾ തുറന്നത്.
ജലനിരപ്പ് 136.25 അടിയിലേക്ക് ഉയർന്നതോടെയാണ് ഷട്ടറുകൾ തുറക്കാൻ തീരുമാനിക്കു ന്നത്. പെരിയാർ നദിയിലൂടെയാണ് വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കുന്നത്. തുടർന്ന് പെരിയാറിൽ ജലനിരപ്പ് ഉയരുമെന്നതിനാൽ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ആശങ്കപ്പെടാനുള്ള സാധ്യത ഇല്ല.
വൃഷ്ടി പ്രദേശമായ പെരിയാർ കടുവ സങ്കേതത്തിലെ വനത്തിൽ വീണ്ടും മഴ ശക്തമായതോടെയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിപ്പിച്ചത്.