കൊച്ചി: ഫാ.ബെന്നി ചിറമ്മേൽ എസ് ജെ തയ്യാറാക്കിയ “നങ്കുരമില്ലാത്തവർ, രോഷാകുലർ ” എന്ന പുസ്തകത്തിന്റെ പ്രകാശനം എറണാകുളത്ത് മുൻ ഫിഷറീസ് മന്ത്രിമാരായ എസ് ശർമയും, ഡോമിനിക് പ്രസന്റേഷനും ചേർന്നു നിർവഹിച്ചു.
തിരുവനന്തപുരം മത്സ്യ മേഖല പ്രതിനിധികളായ സുനിത, എൽസി ഗോമസ് എന്നിവർ പുസ്തകം ഏറ്റുവാങ്ങി. കുഫോസ് മുൻ വൈസ് ചാൻസലർ ഡോ. ബി. മധുസൂദനക്കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. പ്രൊ.ഡോ. സനൽ മോഹൻ പുസ്തകാവലോകനം നടത്തി.
ഷാജി ജോർജ് മോഡറേറ്റർ ആയിരുന്നു. മുൻ കേന്ദ്ര മന്ത്രി പിസി തോമസ്, ഡോ. സിജൻ മണുവേലിപറമ്പിൽ, ഡോ.ഐറിസ് കോയിലോ, ജോസഫ് ജൂഡ്, മാഗ്ലിൻ പീറ്റർ, ഡോ.അമ്മിണി കെ വയനാട്, സി.മേഴ്സി മാത്യു, രഞ്ജിത്ത് ചാട്ടഞ്ചൽ, കെ ജെ യേശുദാസൻ, ഡെന്നി ആന്റണി, ബെയ്സിൽ, ഫാ. ബെന്നി ചിറമേൽ, ഫാ. ഷെയ്സ് തോമസ് എന്നിവർ പ്രസംഗിച്ചു.
തിരുവനന്തപുരം എറണാകുളം ജില്ലകളിലെ മത്സ്യത്തൊഴിലാളി സമൂഹത്തിലെ യുവാക്കൾക്കിടയിൽ നടത്തിയ ഗവേഷണത്തിന്റെയും പഠനങ്ങളുടെയും വെളിച്ചത്തിനുള്ള ചിന്തകളും നിരീക്ഷണങ്ങളും ആണ് പുസ്തകത്തിന്റെ ഉള്ളടക്കം. (ഫാ. ബെന്നി ചിറമ്മേൽ. mob.9495903671)