നെയ്യാറ്റിൻകര :നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി ആരോഗ്യ പരിപാലന മദ്യവർജ്ജന കമ്മീഷൻ്റെ നേതൃത്വത്തിൽ ലോഗോസ് പാസ്റ്ററൽ സെന്ററിൽ ലോക ലഹരി വിരുദ്ധ ദിനാചരണം – 2025 സംഘടിപ്പിച്ചു.
NIDS പ്രസിഡൻ്റ് മോൺ. ജി. ക്രിസ്തുദാസ് അദ്ധ്യക്ഷത വഹിച്ച യോഗം നെയ്യാറ്റിൻകര നിയോജക മണ്ഡലം എം.എൽ. എ.
ആൻസലൻ ഉത്ഘാടനം ചെയ്തു. കമ്മീഷൻ സെക്രട്ടറി ഫാ.ഡെന്നിസ് മണ്ണൂർ, തിരുവനന്തപുരം KCBC മദ്യവിരുദ്ധ കമ്മിഷൻ സോണൽ പ്രസിഡൻ്റ് ഷാജി മലയിൽ, KCBC മദ്യവിരുദ്ധ സമിതി നെയ്യാറ്റിൻകര രൂപത സെക്രട്ടറി സ്റ്റാൻലി, നഴ്സറി കോ-ഓഡിനേറ്റർ ലളിത, ആനിമേറ്റർ പുഷ്പലത, എന്നിവർ സംസാരിച്ചു.
എം.എൽ.എ. ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
ഫെറോന, യൂണിറ്റ് തലങ്ങളിൽ കമ്മീഷൻ്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ദിനാചരണം വിപുലമായി സംഘടിപ്പിക്കും.