വത്തിക്കാൻ: ലോകത്തു ആകമാനം നടക്കുന്ന നിയമലംഘനങ്ങളെയും മനുഷ്വത്വരഹിതമായ പ്രവണതകളെയും ചൂണ്ടി കാണിച്ചു കൊണ്ട് ലിയോ പാപ്പാ അന്തർദേശീയ നിയമങ്ങളെ വിമർശിച്ചു. ഇന്ന് ലോകത്തു അന്തർദേശീയ നിയമങ്ങൾക്കൊന്നും യാതൊരു വിലയും ഇല്ലാതായി കൊണ്ടിരിക്കുന്നു എന്നും, കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന നിലയിലേക്ക് രാജ്യങ്ങൾ തമ്മിൽ ഉള്ള ബന്ധം പോകുന്നതെന്നും പാപ്പാ സൂചിപ്പിച്ചു.
മനുഷ്യ അവകാശങ്ങളെ സംരക്ഷിക്കാനും നീതിക്കും സമാധാനത്തിനും വേണ്ടിയും രൂപപ്പെടുത്തിയ അനേകം അന്താരാഷ്ട്ര നിയമങ്ങൾ ഉണ്ടെങ്കിലും അതെല്ലാം ശക്തരായ രാജ്യങ്ങളുടെ മുന്നിൽ ഒന്നും അല്ലാതെ ആകുന്നു എന്നുള്ള കാര്യം ലഞ്ജിപ്പിക്കുന്നു എന്നും, മാനവ മൂല്യങ്ങളെ സംരക്ഷിക്കുന്ന ശക്തമായ നിയമങ്ങൾ കാലഘട്ടത്തിന്റെ ആവശ്യകത ആണെന്നും പാപ്പാ സൂചിപ്പിച്ചു.