നിലമ്പൂർ :നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു .11077 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം
എല്‍ഡിഎഫ് കോട്ടകളില്‍ ആര്യാടന് ഷൗക്കത്ത് മുന്നേറിയപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. സ്വരാജിന് സ്വന്തം പഞ്ചായത്തിലും തിരിച്ചടിയേറ്റു .
വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിന് ലീഡ് നേടാനായില്ല. സ്വരാജിന്റെ വീടിരിക്കുന്ന പോത്തുകല്‍ പഞ്ചായത്തില്‍ ഷൗക്കത്ത് 425 വോട്ടിന്റെ ലീഡ് നേടി.
നിലമ്പൂരില്‍ തുടക്കം മുതലുള്ള ലീഡ് നിലനിര്‍ത്തിയ യു.ഡി.എഫ്. വഴിക്കടവിലും മൂത്തേടത്തും എടക്കരയിലും ലീഡ് നേടിയതോടെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ വിജയാഹ്ലാദം ആരംഭിച്ചു .
2016നു ശേഷം ആദ്യമായാണ് യു ഡി എഫ് നിലമ്പൂർ മണ്ഡലത്തിൽ വിജയിക്കുന്നത്.
എൽ ഡി എഫിനും സ്വതന്ത്രനും സിറ്റിങ് എം എൽ എയുമായിരുന്ന പി വി അൻവറിനും മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞില്ല. എൽ ഡി എഫ് സ്ഥാനാർഥി എം സ്വരാജിന് 66660 വോട്ടും യു ഡി എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് 77737 വോട്ടും ലഭിച്ചു. പി വി അൻവർ 19760 വോട്ടുകൾ നേടിയപ്പോൾ എൻ ഡി എ സ്ഥാനാർഥി മോഹൻ ജോർജിന് 8536 വോട്ടാണ് ലഭിച്ചത്.