എഴുപുന്ന: അന്താരാഷ്ട്ര മയക്കുമരുന്ന് ദിനമായ ജൂൺ 26 ന് ശേഷം വരുന്ന ഞായറാഴ്ച ജൂൺ 29 ഞായറാഴ്ച വൈകുന്നേരം 4 ന് KLCA എഴുപുന്ന യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മയക്ക്മരുന്ന് വിരുദ്ധ റാലി സംഘടിപ്പിയ്ക്കും.
ആലോചനാ യോഗത്തിൽ KLCA യൂണിറ്റ് പ്രസിഡന്റ് ചാർളി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. വികാരി റവ ഫാ രാജു കളത്തിൽ , സഹ വികാരി റവ ഫാ ബിബിൻ ആന്റണി അരേശ്ശേരിൽ , KLCA സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ബിജു ജോസി കരുമാഞ്ചേരി , KLCA യൂണിറ്റ് ട്രഷറർ ശ്രീ ടോണി വില്യംസ് പണിക്കാവീട് എന്നിവർ പ്രസംഗിച്ചു.
KLCA യൂണിറ്റ് വൈസ് പ്രസിഡന്റ് രാജു ജോസഫ് അഞ്ചുതൈയ്ക്കൽ സ്വാഗതവും , KLCA യൂണിറ്റ് ജനറൽ സെക്രട്ടറി ആഷ്ലി ഉമ്മച്ചൻ വലിയതൈയിൽ നന്ദിയും പറഞ്ഞു.