മലപ്പുറം: കേരള രാഷട്രീയത്തെ ഒന്നടങ്കം നെഞ്ചിടിപ്പേറ്റി നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂർത്തിയായപ്പോൾ യു.ഡി. എഫിന് 11,077 വോട്ടിന്റെ ഭൂരിപക്ഷം. മണ്ഡലത്തിലെ മുഴുവൻ സ്ഥാനാർത്ഥികളുടെയും പേരും അവർ കരസ്ഥമാക്കിയ വോട്ടും.
യുഡിഎഫ് സ്ഥാനാർഥി ഷൗക്കത്തിന് 77,737 വോട്ടും എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിനു 66,660 വോട്ടും, ബി ജെ പി സ്ഥാനാർഥി മോഹൻ ജോർജിന് 8,648 വോട്ടും, എസ് ഡി പി ഐ സ്ഥാനാർഥി സാദിക്ക് നടുത്തോടിക്ക് 2075 വോട്ടും, സ്വതന്ത്ര സ്ഥാനാർഥി പി വി അൻവറിനു 19,760 വോട്ടും, സ്വതന്ത്ര സ്ഥാനാർഥി എൻ ജയരാജന് 52 വോട്ടും, സ്വതന്ത്ര സ്ഥാനാർഥി പി രാധാകൃഷ്ണൻ നമ്പൂതിരിപ്പാടിന് 43 വോട്ടും, സ്വതന്ത്ര സ്ഥാനാർഥി വിജയനു 85 വോട്ടും സതീഷ് കുമാർ ജി 114 വോട്ടും സ്വതന്ത്ര സ്ഥാനാർഥി ഹരിനാരായണൻ 185 വോട്ടും കരസ്ഥമാക്കി.
ആകെ 232,381 പേർ ബൂത്തുകളിൽ വോട്ടു രേഖപ്പെടുത്തുകയും 175,359 പേർ പോസ്റ്റലായും വോട്ടുകൾ രേഖപ്പെടുത്തി. 630 വോട്ടുകൾ നോട്ട ആയിരുന്നു എന്നതും ശ്രദ്ധേയം ആണ്.