തിരുവനന്തപുരം:സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാൻ സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് 100 കോടി രൂപ സർക്കാർ അനുവദിച്ചു .
ധനമന്ത്രി കെ എൻ ബാലഗോപാൽ ആണ് ഇക്കാര്യം അറിയിച്ചത്. അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങളെ സഹായിക്കാനാണ് തുക അനുവദിച്ചതെന്ന് മന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിൽ അറിയിച്ചു.
വിപണി ഇടപെടലിനായി 250 കോടി രൂപയാണ് സപ്ലൈകോയ്ക്ക് ഈവർഷം ബജറ്റിൽ വകയിരുത്തിയത് . തുക നേരത്തെ അനുവദിച്ചതിലൂടെ ഓണക്കാലത്തേയ്ക്ക് അടക്കമുള്ള അവശ്യസാധനങ്ങളുടെ സംഭരണം ഉറപ്പാക്കാൻ കഴിയുമെന്നും പത്രക്കുറിപ്പ് ചൂണ്ടിക്കാട്ടുന്നു.