തുറവൂർ: തീരസുരക്ഷ ഉറപ്പാക്കുന്നതിനായി കൊച്ചി ആലപ്പുഴ രൂപതകളിലെ വൈദീകർ തൊപ്പുംപടിയിൽ നടത്താനിരിക്കുന്ന ഉപവാസ സമരത്തിന് മുന്നോടിയായി വിളംബര ജാഥ നടത്തി.
അന്ധകാരനാഴി മുതൽ ഫോർട്ട്കൊച്ചി വരെ തീര സംരക്ഷണ കടൽഭിത്തി യാഥാർഥ്യം ആകുന്നതുവരെ സമരം തുടരും എന്ന് സമരക്കാർ പ്രതിജ്ഞ എടുത്തു. സമ്മേളനം കെയർ ചെല്ലാനം കൊച്ചി കൺവീനർ ടി എ ഡാൽഫിൻ ഉത്ഘടനം ചെയ്തു.
കൊച്ചി രൂപത വികാരി ജനറൽ മോൺ ഷൈജു പര്യാത്തുശ്ശേരി അധ്യക്ഷത വഹിച്ചു. 20 ന് തോപ്പുംപടി Bot ജംഗ്ഷനിൽ രാവിലെ 10 മുതൽ കൊച്ചി ആലപ്പുഴ രൂപതകളിലെ വൈദീകർ ഉപവസിക്കും. വൈകിട്ട് 3 ന് സാൻജോസ് ജംഗ്ഷനിൽ നിന്നും പള്ളുരുത്തിയിൽ നിന്നും വരുന്ന ഐക്യദാർഢ്യ റാലികൾ സമരപന്തലിൽ സമാപിക്കും.
സമാപന സമ്മേളം കോട്ടപ്പുറം രൂപത ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ഉത്ഘാടനം ചെയ്യും.