വത്തിക്കാൻ: മറ്റു പപ്പാമാരെ പോലെ തന്നെ കുഞ്ഞുങ്ങളെ സ്നേഹിക്കുകയും വാൽസ്യത്തോടെ കാണുകയും ചെയ്യുകയാണ് ലിയോ പാപ്പാ. വത്തിക്കാൻ ചത്വരത്തിൽ പാപ്പാ മൊബീലിൽ പോകുമ്പോഴാണ് വൈറൽ ആയ സംഭവം നടന്നത്.
വാഹനത്തിൽ നീങ്ങി കൊണ്ട് കുട്ടികളെ അനുഗ്രഹിച്ചു കൊണ്ട് മുന്നോട്ട് നീങ്ങുമ്പോഴാണ് ഒരു കുട്ടി തന്റെ കയ്യിൽ ഉള്ള ബിസ്കറ്റ് പാപ്പയുടെ നേരെ നീട്ടിയത്. സാധാരണ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു പൊതു സ്ഥലത്തു നിന്ന് കഴിക്കാറില്ലെങ്കിലും കുട്ടിയുടെ നിഷ്കളങ്കത മനസിലാക്കിയ പാപ്പാ യാതൊരു സങ്കോചവും കൂടാതെ ബിസ്ക്കറ്റ് കഴിച്ചത്. പലകാര്യങ്ങളിലും ഫ്രാൻസിസ് പാപ്പയുടെ പാത പിന്തുടരുന്ന ലിയോ പാപ്പാ കുട്ടികളോട് ഏറെ വാത്സല്യത്തോടെ ആണ് പെരുമാറുന്നത്.