നിലമ്പൂർ : നിലമ്പൂരിൽ 72 ശതമാനം വോട്ടുകൾ പോൾ ചെയ്തു .ആവേശപൂർണ്ണമായ പോളിംഗ് ആയിരുന്നു നിലമ്പൂരിൽ കാണാൻ കഴിഞ്ഞത്. ജൂൺ 23 നാണു വോട്ടെണ്ണൽ നടക്കുക.
രാവിലെ ഏഴിന് പോളിങ് തുടങ്ങിയത് മുതൽ തന്നെ മഴയുടെ ഇടവേളകൾ ഒഴിച്ചാൽ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയായിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 75.23 ശതമാനമായിരുന്നു പോളിങ്ങ്.
കഴിഞ്ഞവർഷം വയനാട് ലോക്സഭാ തെരഞ്ഞെടുപ്പിൽ നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ 70.99 ഉം 2025ലെ ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ 61.91 ശതമാനവുമായിരുന്നു . 23ന് ചുങ്കത്തറ മാർത്തോമ കോളേജിലാണ് വോട്ടെണ്ണൽ നടക്കുന്നത് .
ഇടതു മുന്നണിയ്ക്കായി എം. സ്വരാജ്, യുഡിഎഫിനായി ആര്യാടൻ ഷൗക്കത്ത്, സ്വതന്ത്ര സ്ഥാനാർത്ഥിയായി പി.വി. അൻവർ, എൻഡിഎ സ്ഥാനാർഥിയായി അഡ്വ.മോഹൻ ജോർജ് എന്നിവരാണ് പ്രധാനമായും മത്സരരംഗത്തുള്ളത്.