വത്തിക്കാൻ: ഹോളിവുഡ് പ്രശസ്ത താരം അൽ പച്ചീനോ വത്തിക്കാനിൽ എത്തി ലിയോ പാപ്പായെ സന്ദർശിച്ചു. 86 വയസ്സുള്ള നടൻ തിങ്കളാഴ്ച ആണ് പാപ്പായെ കണ്ടത്. ലിയോ പാപ്പായെ കാണുന്ന ആദ്യ ചലച്ചിത്ര താരം ആണ് അൽ പച്ചീനോ.
മസ്സറാറ്റി ദി ബ്രദർസ് എന്നാ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഇറ്റലിയിൽ എത്തിയതാണ് താരം. മുൻ ഫെമിന മിസ്സ് ഇന്ത്യ താരം മാനസി മംഗായും ഒപ്പം ഉണ്ടായിരുന്നു. മാനസി മംഗാ സോഷ്യൽ മീഡിയകളിൽ പങ്കുവെച്ച ചിത്രം വൈറലാകുന്നു.