അഹമ്മദാബാദ്: അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിംഗ് ഡ്രീം ലൈനർ വിമാനം അപകടത്തിൽപ്പെട്ടതിന്റെ കാരണം കണ്ടെത്താനുള്ള ശ്രമം കൂടുതൽ പ്രതിസന്ധിയിലേക്ക്.
വിമാനത്തിന്റെ സുപ്രധാന വിവരങ്ങളടങ്ങിയ ബ്ലാക്ക് ബോക്സിന് സാരമായ കേടുപാടുകളുണ്ടെന്നാണ് കണ്ടെത്തൽ. വിവരം വീണ്ടെടുക്കാനായി അമേരിക്കൻ സാങ്കേതിക വിദഗ്ധരുടെ സഹായം തേടിയിരിക്കുകയാണ് അന്വേഷണ സംഘം. ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡറിനാണ് കേടുപാട് .
വിവരങ്ങൾ വീണ്ടെടുക്കാൻ ബ്ലാക്ക് ബോക്സ് അമേരിക്കയിലേക്ക് അയക്കും. വാഷിംഗ്ടണിലെ നാഷണൽ ട്രാൻപോർട്ട് സേഫ്റ്റി ബോർഡിന്റെ ലബോറട്ടറിയിലാവും വിവരം വീണ്ടെടുക്കാനുള്ള നീക്കം നടക്കുക.