ആലപ്പുഴ: കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയും അഭിഭാഷകനുമായ പിജെ ഫ്രാന്‍സിസ് (88) അന്തരിച്ചു. ഇന്നലെ ഒന്‍പതു മണിയോടെ ആലപ്പുഴ കോണ്‍വെന്റ് ജങ്ഷനിലെ വീട്ടിലായിരുന്നു അന്ത്യം.
1996 നിയമസഭാ തെരഞ്ഞെടുപ്പില്‍ മാരാരിക്കുളം മണ്ഡലത്തില്‍ വിഎസ് അച്യുതാനന്ദനെ തോല്‍പ്പിച്ചതിലൂടെ ശ്രദ്ധേയനായി . 1965 വോട്ടിനായിരുന്നു ഫ്രാന്‍സിസിന്റെ വിജയം.ആലപ്പുഴ നഗരസഭയില്‍ പ്രതിപക്ഷനേതാവായിരുന്നു .
ഫ്രാന്‍സിസ് ഏറെക്കാലം ഡിസിസി വൈസ്പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട് . ആലപ്പുഴയുടെ ചരിത്രവുമായി ബന്ധപ്പെട്ടതുൾപ്പടെ നാല് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.