ന്യൂഡൽഹി: ദേശീയപാതകളിൽ ടോളിന്പകരം വാർഷിക പാസ് നടപ്പാക്കുമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു . 3,000 രൂപ വിലയുള്ള ഫാസ്റ്റ് ടാഗ് അധിഷ്ഠിത വാർഷിക പാസാണ് കേന്ദ്ര സർക്കാർ അവതരിപ്പിക്കുകയൈന്നും ഗഡ്കരി എക്സ് പോസ്റ്റിലൂടെ പറഞ്ഞു.
ഓഗസ്റ്റ് 15 മുതൽ പുറത്തിറക്കുന്ന ഈ പാസ്, വാണിജ്യ വാഹനങ്ങൾക്ക് ബാധകമല്ല. സ്വകാര്യ വാഹനങ്ങളിലാണ് ഇത് നടപ്പാക്കുകയെന്നും വാൾഷിക പാസ് എടുത്ത തീയതി മുതൽ ഒരു വർഷം വരെ, അല്ലെങ്കിൽ 200 യാത്രകൾ വരെ പാസ ഉപയോഗിക്കാമെന്നും മന്ത്രി എക്സിൽ കുറിച്ചു. ഇതിൽ ആദ്യം വരുന്നതാണ് പരിഗണിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
വാർഷിക പാസ് നിലവിൽ വരുന്നതോടെ രാജ്യത്തുടനീളമുള്ള ദേശീയ പാതകളിലൂടെ സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര സാധ്യമാകും. ആക്ടിവേഷനും പാസ് പുതുക്കുന്നതിനുള്ള ലിങ്ക് ഉടൻ തന്നെ രാജ്മാർഗ് യാത്ര ആപ്പിലും എംഎച്ച്എഐ (നാഷണൽ ഹൈവേസ് അസോസിയേഷൻ ഓഫ് ഇന്ത്യ), റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേസ് മന്ത്രാലയം എന്നിവയുടെ ഔദ്യോഗിക വെബ്സൈറ്റുകളിലും ലഭ്യമാക്കുമെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.
.